ഇസ്ലാമബാദ് : ഇസ്രയേലിനെ ഗാസയില്‍ നിന്നും ഓടിക്കാന്‍ ധീരരായ പാകിസ്ഥാന് സേനയുടെ സഹയം തേടി ഹമാസ് നേതാവ്. പാകിസ്ഥാനെ ധീരമായ രാജ്യം എന്നും മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്മയില്‍ ഹാനിയെ വിശേഷിപ്പിച്ചു. ഇസ്രയേലിനെ തടയാന്‍ പാകിസ്ഥാന് ഉടനെ ഇടപെടണമെന്നും ഇസ്മയില്‍ ഹാനിയെ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാതെ പാകിസ്ഥാന്
അതേ സമയം പാകിസ്ഥാന് ഈ അഭ്യര്‍ത്ഥനയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രയേലിനോട് ഏറ്റുമുട്ടാനുള്ള ശേഷി തങ്ങള്‍ക്കില്ലെന്ന തിരിച്ചറിവാണ് മൗനം പാലിക്കാന്‍ പാകിസ്ഥാനെ പ്രേരിപ്പിക്കുന്നത്. പാകിസ്ഥാന് തന്നെ സാമ്പത്തികമായും തീവ്രവാദസംഘങ്ങളുടെ ആഭ്യന്തരകലാപത്താലും തകര്‍ന്നിരിക്കുകയാണ്. 2017 മുതല്‍ ഹമാസ് നേതാവായ ഇസ്മയില്‍ ഹാനിയെ ഹമാസിനെ ഗാസയിലും വെസ്റ്റ് ബാങ്കിലും രാഷ്ട്രീയമായി നിയന്ത്രിക്കുന്ന നേതാവാണ്.
ഏറ്റവുമൊടുവില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാരിന് വേണ്ടി ഇടപെട്ടതിന്റെ തലവേദന പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇതുവരെ ഒളിഞ്ഞിട്ടില്ല. അഫ്ഗാനിലെ താലിബാനെ ചെറുക്കുന്ന സംഘങ്ങളെ ഫലപ്രദമായി ഒതുക്കാന്‍ പാകിസ്ഥാന് കഴിഞ്ഞെങ്കിലും ഇപ്പോള്‍ താലിബാന് തന്നെ പാകിസ്ഥാന് ഭരണകൂടത്തിനെതിരെ തിരിഞ്ഞ സ്ഥിതിയാണുള്ളത്.
ഇസ്രയേലിനോട് പാകിസ്ഥാന് ചെറുത്തുനിന്നാല്‍ ക്രൂരത അല്പം കുറയും: ഇസ്മയില്‍ ഹാനിയെ
.ഇസ്രയേലിനോട് പാകിസ്ഥാന് ചെറുത്തുനിന്നാല്‍ ഇസ്രയേലിന്റെ ക്രൂരത അല്പം കുറയും. മജ് ലിസ് ഇത്തെഹാദ് ഇ ഉമ്മ പാകിസ്ഥാന് എന്ന സംഘടന ഇസ്ലാമബാദില്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഹമാസ് നേതാവ് പാകിസ്ഥാനോട് സേനാസഹായവും പിന്തുണയും ആവശ്യപ്പെട്ടത്. .
വിശുദ്ധ ഖുറാന് പിന്തുടരുന്ന എല്ലാവരും ഇസ്രയേലിനെതിരെ ഒന്നിക്കണം. ഇസ്രയേലുമായി ഇസ്മാമിക രാജ്യങ്ങള്‍ നയതന്ത്ര ബന്ധം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇക്കാര്യത്തില്‍ ഇസ്ലാമിക- അറബ് രാജ്യങ്ങളൊന്നും ഇസ്രയേലിനെ എതിര്‍ക്കാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: