തിരുവനന്തപുരം: മേരാ യുവ ഭാരത് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ രാജ്യത്തെ യുവജനങ്ങളുടെ വികസനത്തിന് സാങ്കേതിക വിദ്യയിലധിഷ്ഠിതമായ യുവ ഭാരത് പോര്‍ട്ടലില്‍ രജിസ്‌േട്രഷന്‍ ചെയ്യാന്‍ അവസരം.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് കേന്ദ്ര സര്‍ക്കാരിന്റെ യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴില്‍ മേരാ യുവ ഭാരത് പോര്‍ട്ടലിന് തുടക്കം കുറിച്ചത്.
ഇനിമുതല്‍ രാജ്യത്തെ എല്ലാ യുവജനക്ഷേമ പരിപാടികളുടെയും രജിസ്‌ട്രേഷന്‍, നടത്തിപ്പ്, യുവജനങ്ങള്‍ക്കുള്ള തൊഴില്‍അവസരങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, പരിശീലനപരിപാടികള്‍, ഇന്റേണ്‍ഷിപ്പ് തുടങ്ങി എല്ലാ പരിപാടികളും ഈ പോര്‍ട്ടലിലൂടെ മാത്രമായിരിക്കും.
മേരാ യുവ ഭാരത് പോര്‍ട്ടലില്‍ യുവതീ യുവാക്കള്‍ക്ക് അവരവരുടെ മൊബൈല്‍, ഇ മെയില്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. രജിസ്റ്റര്‍ ചെയ്യാന്‍ ലിങ്കില്‍ കയറി നോക്കാം. https://mybharat.gov.in/, https://mybharat.gov.in/yuva_register കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2306206 എന്ന നമ്പരില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: