ശബരിമല: ശബരിമലയില പ്രധാന പ്രസാദമായ അരവണ വില്പനയില് ഇക്കുറി വന്‍
കുറവ്. കഴിഞ്ഞ തീര്‍ത്ഥാടകാലത്ത് ഏലക്കയിലും ഈ താര്‍ത്ഥാടനത്തിന്റെ ആദ്യ
ഘട്ടത്തില്‍ ജീരകത്തിലും കീടനാശിനി സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
അതുകൊണ്ട് തന്നെ അപ്പം-അരവണ വില്പനയില് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 കോടി രൂപയുടെ കുറവാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. ഇക്കുറി വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടിട്ടും അരവണയുടെ വില്പനയില് ഇത്ര കുറവ് വന്നത് കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയത് മൂലമാണെന്നാണ് വിലയിരുത്തല്‍. അയ്യപ്പന്മാരില് പലരും അരവണ വാങ്ങാതെയാണു മടക്കം.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പന്മാരും അരവണ വാങ്ങല്‍ കുറച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ പത്തിലൊന്നു കുറവാണുള്ളതെന്നു ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍
പറഞ്ഞു. ഏലക്ക ഉപയോഗിക്കാതെയാണു അരവണ നിര്‍മ്മിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. നടവരവില്‍ അടക്കം കാര്യമായ കുറവ് ഉണ്ടായ സാഹചര്യത്തിലാണ്
മണ്ഡല പൂജയ്ക്കായി നട തുറന്ന് 25 ദിവസം പിന്നിടുമ്പോഴും കണക്കുകള്‍ പുറത്ത് വിടാത്തത് എന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: