പത്തനംതിട്ട: പെരുനാട് കൂനംകരയിൽ അയ്യപ്പ ഭക്തൻ കുഴഞ്ഞു വീണു മരിച്ചു. തമിഴ്‌നാട് തിരുച്ചി സ്വദേശി പെരിയസ്വാമിയാണ് മരിച്ചത്. സന്നിധാനത്ത് ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പുതുക്കടയിൽ വാഹനം പിടിച്ചിട്ടപ്പോൾ ഭക്ഷണം കഴിക്കാൻ കഴിക്കാൻ ഇദ്ദേഹം പുറത്തേക്കിറങ്ങി.
എന്നാൽ പെരിയസ്വാമി തിരികെ കയറുന്നതിന് മുമ്പ് ബസ് മുന്നോട്ട് നീങ്ങി. തുടർന്ന് ബസിനെ പിന്തുടർന്ന് റോഡിലൂടെ ഓടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: