എയ്ന്‍ധോവന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മത്സരങ്ങളിലേക്ക്. ഇന്നും നാളെയുമായി നടക്കുന്ന മത്സരങ്ങളോടെ ഗ്രൂപ്പ് ഘട്ടം പൂര്‍ണമായും അവസാനിക്കും. പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടക്കമുള്ളവരാണ് നോക്കൗട്ടിലെത്താതെ പുറത്തേക്ക് തെറിക്കുക.
യുണൈറ്റഡിനെ കൂടാതെ സ്പാനിഷ് കരുത്തരായ സെവിയ്യ ഇറ്റാലിയന്‍ വമ്പന്മാരായ എസി മിലാന് എന്നിവരാണ് യൂറോപ്പ ലീഗിലേക്ക് പോലും തെരഞ്ഞെടുക്കുമോയെന്ന ആശങ്കയോടെ ഇടിഞ്ഞുനില്‍ക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നാം സ്ഥാനക്കാരായി പുറത്തായെങ്കിലേ യൂറോപ്പ ലീഗില്‍ ഉള്പ്പെടൂ.
യുണൈറ്റഡ് നിലവില്‍ ഗ്രൂപ്പ് എയില്‍ നാല് പോയിന്റുമായി നാലാം സ്ഥാനത്താണ്. ഇന്ന് രാത്രി ഒന്നരയ്ക്ക് ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനെതിരെയാണ് പോരാട്ടം.സ്വന്തം മൈതാനമായ ഓള്‍ഡ് ട്രാഫഡില്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ചെങ്കില്‍ മാത്രമേ എറിന് ടെന്‍ഹാഗിന്റെ ടീമിന് മൂന്നാം സ്ഥാനം പ്രതീക്ഷിക്കാനാകൂ.
നാളെ രാത്രി ന്യൂകാസിലിനെതിരെയാണ് എസി മിലാന്റെ പോരാട്ടം. മൂന്നാം സ്ഥാനത്തുള്ള ന്യൂകാസിലിനും നാലാമത് നില്ക്കുന്ന മിലാനും അഞ്ച് പോയിന്റ് വീതമുണ്ട്. ന്യൂകാസിലിന്റെ തട്ടകത്ത് നടക്കുന്ന പോരാട്ടത്തില്‍ ജയിച്ചെങ്കില്‍ മാത്രമേ ഈ ഇറ്റാലിയന്‍ വമ്പന്മാര്ക്കും യൂറോപ്പ ലീഗിലേക്ക് പാസ് കിട്ടൂ.
എന്നാല്‍ സെവിയ്യയുടെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. വെറുമൊരു ജയം കൊണ്ട് കാര്യമില്ല. ഫ്രഞ്ച് കരുത്തരായ ലെന്‍സിനെതിരെ അവരുടെ തട്ടകത്തില്‍ മൂന്ന് ഗോള്‍ മാര്‍ജിനില്‍ ജയിച്ചെങ്കില്‍ മാത്രം മൂന്നാം സ്ഥാനം പ്രതീക്ഷിച്ചാല്‍ മതിയാകും. ഇന്ന് രാത്രി പതിനൊന്നേകാലിനാണ് പോരാട്ടം. ഇതേ സമയത്ത് ഇതേ ഗ്രൂപ്പില്‍ ഒന്നാമതുള്ള ആഴ്സണല്‍ ഡച്ച് ക്ലബ്ബ് പിഎസ്വിക്കെതിരെ ഇറങ്ങും. പ്രീമിയര്‍ ലീഗില്‍ മികച്ച നിലയിലുള്ള ആഴ്സണല്‍ ഇന്ന് പരാജയപ്പെട്ടാലും ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനം നഷ്ടമാകില്ല.
ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ് യൂണിയന് ബെര്ളിനെ നേരിടും. ആര്‍ബി സാല്‍സ്ബര്‍ഗ് ബെന്‍ഫിക്കയ്ക്കെതിരെയും നാപ്പോളി ബ്രാഗയ്ക്കെതിരെയും പോരടിക്കുമ്പോള്‍ ഇന്റര്മിലാന് റിയല്‍ സോസെയ്ഡിനെതിരെയും കോപ്പന്‍ഹേഗന്‍ ഗലാട്ടസാരേയ്ക്കെതിരെയും കളിക്കാനിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: