ന്യൂദല്‍ഹി: ഇത് ശരിയായ സമയമാണെന്നും യുവാക്കള്‍ ഈ അമൃത് കാലം വികസിത് ഭാരത സൃഷ്ടിക്കായി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി . വിദൂരദൃശ്യ സംവിധാനത്തിലൂടെ വികസിത് ഭാരത് 2047: വോയ്സ് ഓഫ് യൂത്ത്’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം ഒരു കുതിച്ചുചാട്ടത്തിന് തയാറെടുക്കുന്ന കാലഘട്ടമാണിതെന്ന് മോദി എടുത്തുപറഞ്ഞു.
വികസിത ഇന്ത്യക്കായി പ്രവര്‍ത്തിക്കാനും ഈ ലക്ഷ്യം മനസില്‍ വച്ചു അവരുടെ ലക്ഷ്യങ്ങളും തീരുമാനങ്ങളും നിശ്ചയിക്കാനും പ്രധാനമന്ത്രി യുവാക്കളോട് അഭ്യര്‍ത്ഥിച്ചു. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി രാജ്യത്തെ യുവാക്കളെ ഏകോപിപ്പിക്കുകയാണ് ‘വികസിത് ഭാരത് 2047: വോയ്സ് ഓഫ് യൂത്ത്’ സംരംഭം. ഓരോ വ്യക്തിയും സ്ഥാപനങ്ങളും സംഘടനകളും വികസിത് ഭാരത് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമെന്ന പ്രതിജ്ഞയുമായി മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വരും വര്‍ഷങ്ങളില്‍ രാജ്യത്തിന് നേതൃപാടവവും ദിശാബോധവും നല്കാന് കഴിവുള്ള ഒരു തലമുറയെ തയാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവശക്തി മാറ്റത്തിന്റെ ഏജന്റാണെന്നും മാറ്റത്തിന്റെ ഗുണഭോക്താക്കളാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഈ ശില്പശാല സംഘടിപ്പിച്ച എല്ലാ ഗവര്‍ണര്‍മാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. വ്യക്തികളുടെ വികസനമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയെന്നും വ്യക്തി വികസനത്തിലൂടെ മാത്രമേ രാഷ്ട്രനിര്‍മാണം സാധ്യമാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരവനന്തപുരത്ത് ഉള്‍പ്പെടെ രാജ്യത്തെ എല്ലാ രാജ്ഭവനുകളിലും പരിപാടി നടന്നു. രാജഭവനുകളില് നടന്ന പരിപാടികളില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരും അധ്യാപകരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: