തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് അധികരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും പരിഹാരത്തിനുമായി മുഖ്യമന്ത്രി പിണറായി വിജയന് അവലോകന യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ 10 ന് അവലോകന യോഗം ചേരും.
ഓണ്‍ലൈനായാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയന്, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനടക്കമുള്ളവര്‍ പങ്കെടുക്കും. ചീഫ് സെക്രട്ടറി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, കമീഷണര്‍, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിക്കും.
കാനനപാതയില്‍ ഓരോ താവളങ്ങളിലായി ഭക്തരെ നിയന്ത്രിച്ച് സന്നിധാനത്തെ തിരക്ക് ഒഴിയുന്നത് പ്രകാരമാണ് കടത്തിവിടുന്നത്. സുരക്ഷ, വെള്ളം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് ഡ്യൂട്ടി മജിസ്ട്രേറ്റിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും നേതൃത്വത്തില്‍ റവന്യൂ സ്ക്വാഡിനെയും പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട്.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ഹൈക്കോടതിയും ഇടപെട്ടിരുന്നു.തുടര്‍ന്ന് സന്നിധാനത്ത് തിരക്ക് നിയന്ത്രിച്ചപ്പോഴേക്കും നിലയ്ക്കലില്‍ വന്‍ തിരക്കുണ്ടായി. വന്‍ ഗതാഗതക്കുരുക്കും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: