ന്യൂദല്‍ഹി: ദ്രാവിഡപ്പാര്‍ട്ടികള്‍ ഹിന്ദിയുടെ പേര് പറഞ്ഞ് മോദിയെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ തമിഴ് സംസ്കാരത്തിന്റെ മഹിമയെക്കുറിച്ച് പറഞ്ഞ് മോദി തമിഴരുമായും തമിഴ്നാടുമായും അടുക്കാന്‍ ശ്രമിക്കുകയാണ്.
കഴിഞ്ഞ ദിവസം മോദി എക്സില്‍ പങ്കുവെച്ചത് രണ്ട് തമിഴ് കാര്യങ്ങളാണ്. അതില്‍ ഒന്ന് തമിഴ്നാട്ടുകാര്‍ ഏറെ വാഴ്‌ത്തുന്ന തിരുവള്ളുവരുടെ പ്രതിമ ഫ്രാന്‍സില്‍ അനാച്ഛാദനം ചെയ്ത വാര്‍ത്തയാണ്. തിരുക്കുറള്‍ ഉള്‍പ്പെടെയുള്ള കൃതികളുടെ രചയിതാവും ദാര്ശനികനും കവിയുമായ തിരുവള്ളുവര്‍ തമിഴര്‍ക്ക് എല്ലാമാണ്. ആ തിരുവള്ളുവരുടെ പ്രതിമ അങ്ങ് ദൂരെ ഫ്രാന്‍സില്‍ അനാച്ഛാദനം ചെയ്ത കാര്യം നമ്മള്‍ക്കറിയില്ല. എന്നാല്‍ മോദി എക്സില്‍ ആ അനാച്ഛാദനം ചെയ്ത പ്രതിമയുടെ ചിത്രവും കൂടി പങ്കുവെച്ചിരിക്കുകയാണ്.
Thiruvalluvar statue in Cergy, France is a beautiful testament to our shared cultural bonds. Thiruvalluvar stands tall as a symbol of wisdom and knowledge. His writings motivate millions across the world. https://t.co/yaDbtXpOzb pic.twitter.com/UJiX5k5myW
— Narendra Modi (@narendramodi) December 10, 2023
” ജ്ഞാനത്തിന്റെയും അറിവിന്റെയും പ്രതീകമായി തിരുവള്ളുവര്‍ ഉയര്‍ന്നു നില്‍ക്കുന്നു. അദ്ദേഹത്തിന്റെ രചനകള്‍ ദശലക്ഷക്കണക്കിന് പേരെ ഇപ്പോഴും ആകര്‍ഷിക്കുന്നു. “- മോദി കുറിച്ചു. ഫ്രാന്‍സിലെ മിത്തറാന്‍റ് പാര്‍ക്കിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തിരിക്കുന്നത്. തമിഴരുടെ സാംസ്കാരിക സംഘടനയുടെ സംഭാവനയില്‍ നിന്നാണ് വള്ളുവരുടെ പ്രതിമ നിര്‍മ്മിച്ചത്.
ഗോവയില്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് എത്തിയ ഹോളിവുഡ് താരദമ്പതികളായ മൈക്കേല്‍ ഡഗ്ലസും കാതറിന്‍ സെറ്റ ജോണ്‍സും തഞ്ചാവൂര്‍ സന്ദര്‍ശിച്ചതിന്റെ ചിത്രവും മോദി പങ്കുവെച്ചു. ഇരുവരും മകനോടൊപ്പം തഞ്ചാവൂര്‍ ക്ഷേത്രത്തിന് മുന്‍പില്‍ നില്‍ക്കുന്ന ചിത്രമാണ് മോദി പങ്കുവെച്ചിരിക്കുന്നത്. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം കാണാന്‍ പോയതിന്റെ അനുഭവം ചിത്രത്തോടൊപ്പം കുറിച്ച് മൈക്കേള്‍ ഡഗ്ലസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഉടനെ മോദി ഈ ചിത്രം പങ്കുവെച്ച ശേഷം മറുപടി ഇങ്ങിനെ കുറിച്ചു: “തഞ്ചാവൂര്‍ ശരിയ്‌ക്കും മനോഹരമാണ്.”
മോദിയെ തമിഴ്വിരോധിയാക്കാനുള്ള സ്റ്റാലിന്റെയും ഡിഎംകെയുടെയും ശ്രമത്തെ സമൂഹമാധ്യമങ്ങളില്‍ കിട്ടുന്ന ഓരോ അവസരങ്ങളിലും തകര്‍ത്തെറിയുകയാണ് മോദി. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: