ബെംഗളൂരു: മംഗളൂരു ഉള്ളാൾ സോമേശ്വര ബീച്ചിൽ മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശികളായ യുവരാജ്, യശ്വിത് എന്നിവരാണ് മരിച്ചത്. ഇരുവരും സോമേശ്വര പരിജ്ഞാനൻ പ്രീ- യൂണിവേഴ്സിറ്റി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥികളാണ്. ശനിയാഴ്ച സഹപാഠികൾക്കൊപ്പം ബീച്ചിലെത്തിയപ്പോഴായിരുന്നു സംഭവം.
ബീച്ചിന്റെ തന്നെ മറ്റൊരു ഭാഗമായ അലിമാക്കല്ലിൽ എത്തിയപ്പോൾ യശ്വിത്തും യുവരാജും പാറക്കെട്ടുകൾക്കിടയിലൂടെ കടലിലേക്ക് ഇറങ്ങി. ഈ സമയം തിരമാലകളിൽപെട്ട് കടലിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾ സമീപമുള്ള ഷെഡിൽ നിന്നും ട്യൂബ് എടുത്ത് അവ ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പ്രദേശവാസികളും അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: