തിരുവനന്തപുരം: ശിവശങ്കരനും ശേഷം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി യായ കെ എം എബ്രഹാം അഴിക്കുള്ളിലാക്കുമോ?
ചീഫ് സെക്രട്ടറി ആയിരുന്ന കെ എം എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചത് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ നൽകിയ ഹർജിയിൽ വാദം പൂർത്തിയാക്കി വിധി പറയുവാൻ ജസ്റ്റിസ് കെ ബാബു കേസ് മാറ്റിയിപ്പോള്‍ ഉയരുന്ന ചോദ്യമാണിത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018 ലാണ് ഹൈകോടതിയിൽ ഹർജി നൽകിയത്. കഴിഞ്ഞ ഒരുവർഷക്കാലമായി ജസ്റ്റിസ് കെ ബാബു ന്റെ ബഞ്ച് കേസിന്റെ വാദം കേട്ടുകൊണ്ടിരുന്നത്. കെ എം എബ്രഹാം 2015 ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന് ചൂണ്ടിക്കാട്ടി ജോമോൻ പുത്തൻപുരയ്‌ക്കൽ നൽകിയ ഹർജിയിലാണ് ഹൈകോടതി വാദം പൂർത്തിയാക്കിയത്.
ശമ്പളത്തെക്കാൾ കൂടുതൽ തുക എല്ലാ മാസവും ലോൺ അടയ്‌ക്കുന്നത് എങ്ങനെയെന്നു മറുപടി പറയാൻ കെ എം എബ്രഹാമിനോട് ജസ്റ്റിസ് കെ ബാബു വാദത്തിനിടയിൽ ആവശ്യപ്പെട്ടു.
കോളേജ് പ്രൊഫസർമാരായിരുന്ന അച്ഛന്റെയും അമ്മയുടെയും പെൻഷൻ കിട്ടുന്ന രൂപയുടെ സഹായത്താൽ ആണ് ലോൺ അടച്ച് തന്റെ ജീവിതം കഴിച്ചുകൂട്ടി മുന്നോട്ട് നീക്കുന്നത് എന്ന് കെ എം എബ്രഹാം കോടതിയിൽ പറഞ്ഞു.അതേസമയം കെ. എം. എബ്രഹാമിന്റെ അച്ഛനുമമ്മയും വർഷങ്ങൾക്ക് മുൻപേ മരിച്ചു പോയിട്ടും അത് മറച്ചുവച്ചിട്ടാണ് കോടതിയിൽ കള്ളം പറഞ്ഞതെന്ന് ഹർജിക്കാരൻ വാദിച്ചു.
മുംബൈ നഗരത്തിലുള്ള 3 കോടി വില വരുന്ന ഫ്ലാറ്റും, 1 കോടി വിലയുള്ള തിരുവനന്തപുരം വഴുതക്കാട് ഉള്ള മില്ലെനിയും അപാർട്ട്മെന്റിന്റെ ലോണും ആണ് എല്ലാ മാസവും കൃത്യമായി അടയ്‌ക്കുന്നത്.
8 കോടി വിലവരുന്ന കൊല്ലം കടപ്പാക്കടയിലുള്ള 3 നില ഷോപ്പിംഗ് കോംപ്ലക്സ് സഹോദരന്റെ പേരിലായതിനാൽ ആണ് തന്റെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്താതെന്നും വിജിലൻസി ന് കെ എം എബ്രഹാം നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.
എന്നാൽ ഈ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഓണർഷിപ്പ് കെ എം എബ്രഹാമിന്റെ പേരിലാണ് എന്ന് തെളിയിക്കുന്ന ഓണർഷിപ് സർട്ടിഫിക്കറ്റ് കൊല്ലം കോർപറേഷനിൽ നിന്നും ഹർജികാരൻ ഹൈക്കോടതിയിൽ ഹാജരാക്കി.
കെ എം എബ്രഹാം സ്വത്ത് വിവരം മറച്ചുവച്ച് കളവ് പറഞ്ഞുവെന്ന് ഹർജികാരൻ കോടതിയിൽ വാദിച്ചു.
കെ എം എബ്രഹാം IAS സർവീസിൽ പ്രവേശിച്ചതു മുതൽ നാളിതുവരെ 33 വർഷത്തിനിടയിൽ ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥന്മാരുടെ 1968 ലെ പെരുമാറ്റച്ചട്ടം റൂൾ 16 പ്രകാരം വർഷംതോറും ചീഫ് സെക്രട്ടറിക്ക് നൽകേണ്ട പതിനയ്യായിരം രൂപയിൽ കൂടുതൽ വരുന്ന മൂവബിൾ & ഇമ്മോവബിൾ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റിൽ കെ എം എബ്രഹാമിന്റെ ഭാര്യയുടെയും, ആശ്രിതരായ രണ്ട് മക്കളുടെയും
പ്രോപ്പർട്ടിസ്റ്റേറ്റ്മെന്റ് ചീഫ് സെക്രട്ടറിക്ക് മുൻപാകെ ഒരിക്കൽ പോലും ഫയൽ ചെയ്തിട്ടില്ലന്ന് വിവരാവകാശ നിയമപ്രകാരം തെളിയിക്കുന്ന രേഖകൾ വെളിവായതിന്റെ അടിസ്ഥാനത്തിൽ കെ എം എബ്രഹാമിനെതിരെ അതീവ ഗുരുതരമായ വീഴ്ചയും കൃത്യവിലോപവും നടന്നതായി ഹർജിക്കാരൻ ചൂണ്ടികാട്ടി 2015 മെയ് 25 മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിരുന്നു.
പ്രസ്തുത പരാതിയിന്മേൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കെ എം എബ്രഹാമിനോട് വിശദീകരണം ചോദിച്ചു. തുടർന്ന് 2015 ജൂൺ 10 ന് കെ എം എബ്രഹാം ചീഫ് സെക്രട്ടറിക്ക് മുൻപാകെ മറുപടി ഫയൽ ചെയ്‍തു.തന്റെ ഭാര്യ ഷേർളി എബ്രഹാമിന് ദൈന്യംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഡ്രസ്സുകൾ അല്ലാതെ മറ്റ് മൂവബിൾ &ഇമ്മോവാബിൾ പ്രോപ്പർട്ടി ഒന്നുമില്ലാത്തത് കൊണ്ടാണ് പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യാത്തത് എന്ന വിചിത്രവും വിരോധാഭാസവു മായ മറുപടിയാണ് ഫയൽ ചെയ്തത്.
പിന്നീട് നടന്ന വിജിലൻസ് അന്വേഷണത്തിൽ ഭാര്യ ഷേർളിയുടെ ബാങ്ക് ലോക്കറിൽ 100 പവന്റെ സ്വർണവും ലക്ഷക്കണക്കിന് രൂപയുടെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങിയതിന്റെയും രേഖയും ഷേർളി എബ്രഹാമിന്റെ ഫെഡറൽ ബാങ്ക് ( നന്ദൻകോട് branch) അക്കൗണ്ടിൽ കോടിക്കണക്കിനു രൂപയുടെ ട്രാൻസാക്ഷൻ നടന്നതിന്റ ഡീറ്റൈൽസ് വിജിലൻസ് കണ്ടെത്തിയതിന്റെ രേഖകൾ ഹർജിക്കാരൻഹൈകോടതിയിൽ ഹാജരാക്കി.
കെ എം എബ്രഹാമിന്റെ രണ്ട് മക്കളുടെ കല്യാണം നടത്തിയതിൽ ചിലവായ തുക ബന്ധുക്കളിൽ നിന്ന് പിരിവ് എടുത്താണ് നടത്തിയതെന്ന് കെ എം എബ്രഹാമിന്റെ ഭാര്യ ഷേർളി വിജിലൻസിന് നൽകിയ മൊഴി വിശ്വസിക്കാനാവില്ലെന്നും റെയിൽവേ പുറമ്പോക്കിൽ കിടക്കുന്നവർ പോലും മക്കളുടെ കല്യാണം പിരിവ് എടുത്ത് നടത്തില്ലെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു.
1988 മുതൽ 1994 വരെയുള്ള ആറ് വർഷകാലയളവിൽ കെ എം എബ്രഹാം പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ചീഫ് സെക്രെട്ടറിക്ക് ഫയൽ ചെയാത്തതിനെതിരെ ഹർജിക്കാരൻ പരാതിയിൽ ചൂണ്ടികാട്ടിയപ്പോൾ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യാത്തത് അമേരിക്കയിൽ ഉപരിപഠനത്തിന് പോയതിനാലും ആ കാലഘട്ടത്തിൽ ഇമെയിൽ നിലവിലില്ലാത്തതിനാലുമാണ് പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യാൻ കഴിഞ്ഞില്ലന്നുമായിരുന്നു കെ എം എബ്രഹാമിന്റെ മറുപടി.
എന്നാൽ 1971 ൽ ഇമെയിൽ നിലവിൽ വന്നതിന്റെ രേഖയും ഹർജിക്കാരൻ കോടതിക്ക് കൈമാറുകയും കൂടാതെ, തപാൽ മാർഗ്ഗം മൂലമോ, തിരികെ നാട്ടിലെത്തിയപ്പോഴോ നേരിട്ടോ,പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ഫയൽ ചെയാമായിരുന്നെന്നും ഹർജികാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ഇപ്പോൾ കിഫ്‌ബിയുടെ സി ഇ ഒ യും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും ആയ കെ എം എബ്രഹാമിനെതിരെ CBI അന്വേഷിച്ചാൽ മാത്രമേ സത്യം കണ്ടെത്താൻ കഴിയൂ എന്ന് ഹർജികാരൻ ഹൈക്കോടതിയിൽ വാദിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: