ന്യൂദല്‍ഹി: ഒമാനിലെ സുല്‍ത്താന്‍ ഡിസംബര്‍ 16ന് ഇന്ത്യയില്‍ എത്തും. മുതിര്‍ന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന വലിയൊരു സംഘത്തോടൊപ്പമാണ് ഒമാനിലെ സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിക് ഇന്ത്യയില്‍ എത്തുന്നത്.
വിദേശകാര്യമന്ത്രാലയമാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. ഇദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാസന്ദര്‍ശനമാണിത്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി മുര്‍മുവും പ്രധാനമന്ത്രി മോദിയും ചേര്‍ന്ന് ഒമാന്‍ സുല്‍ത്താനെ സ്വീകരിക്കും.
ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ഭാവിബന്ധം മെച്ചപ്പെടുത്തുക വഴി പ്രദേശിക സുസ്ഥിരത, പുരോഗതി, സമൃദ്ധി തുടങ്ങിയവ കൈവരിക്കുകയാണ് ലക്ഷ്യം. ഇന്ത്യയും ഒമാനും തമ്മില്‍ ദീര്‍ഘകാലത്തെ സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും ചരിത്രമുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങളും സാമ്പത്തിക നിക്ഷേപവും മെച്ചപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: