ന്യൂദല്‍ഹി: എബിവിപി ഏര്‍പ്പെടുത്തിയ പ്രൊഫ. യശ്വന്ത് റാവു കേല്‍ക്കര്‍ യുവപുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ദല്‍ഹി ഇന്ദ്രപ്രസ്ഥ നഗറില്‍ നടന്ന എബിവിപി 69-ാം ദേശീയ സമ്മേളനത്തില്‍വെച്ചാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഇന്‍ഡ്യ ടിവി എഡിറ്റര്‍ ഇന്‍ ചീഫുമായ രജത് ശര്‍മ്മയില്‍ നിന്ന് ലഹ്‌രി ബായി പാഡിയ, ശരത് വിവേക് സാഗര്‍, ഡോ. വൈഭവ് ഭണ്ഡാരി എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. എബിവിപി ദേശീയ അധ്യക്ഷന്‍ ഡോ. രാജ്ശരണ്‍ ഷാഹി, ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍, സ്വാഗതസംഘം സെക്രട്ടറി രാജീവ് ബബ്ബാര്‍, പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍മാന്‍ മിലിന്ദ് മറാത്തേ, ദല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ സെക്രട്ടറി അപരാജിത തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
സമാപനസമ്മേളനത്തില്‍ എബിവിപി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ മുഖ്യപ്രഭാഷണം നടത്തി. പുതിയ ദേശീയ ഭാരവാഹികളെയും കേന്ദ്രപ്രവര്‍ത്തകസമിതി, ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു. ശ്രാവണ്‍ ബി. രാജിനെ ദേശീയ സെക്രട്ടറിയായും എന്‍.സി.ടി. ശ്രീഹരിയെ കേന്ദ്രപ്രവര്‍ത്തകസമിതി അംഗമായും കെ.എം. രവിശങ്കറിനെ ജിജ്ഞാസ ദേശീയ പ്രമുഖായും തെരഞ്ഞെടുത്തു.
വി.യു. ശ്രീകാന്ത് മാസ്റ്റര്‍, ശരത് സദന്‍, എസ്. അരവിന്ദ്, യദു കൃഷ്ണന്‍, ദിവ്യ പ്രസാദ് എന്നിവര്‍ കേരളത്തില്‍ നിന്നുള്ള ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളാണ്. നാലു ദിവസമായി നടന്ന സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പതിനായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: