ന്യൂദല്‍ഹി: കോണ്‍ഗ്രസ് എംപി ധീരജ് സാഹുവിന്റെ 200 കോടിയില്‍ പരം കള്ളപ്പണം ഗാന്ധി കുടുംബത്തില്‍പ്പെട്ട ആരുടെ എടിഎം ആണെന്ന് പറയണം: സ്മൃതി ഇറാനി. ഇതിനുള്ള ഉത്തരം കാത്തിരിക്കുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
റെയ്ഡ് വാര്‍ത്ത പുറത്തായ ഉടനെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ഉള്‍പ്പെടെയുള്ളവര്‍ ധീരജ് സാഹു എംപിയെ കയ്യൊഴിഞ്ഞിരുന്നു. കള്ളപ്പണത്തിന്റെ കാര്യത്തില്‍ ധീരജ് സാഹു തന്നെ വിശദീകരണം നല്‍കണമെന്ന് അഭിപ്രായപ്പെട്ട് കോണ്‍ഗ്രസ് ഒന്നടങ്കം ധീരജ് സാഹുവിനെ കയ്യൊഴിയുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജാര്‍ഖണ്ഡില്‍ എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം നടന്ന നേതാവാണ് ധീരജ് പ്രസാദ് സാഹു. അദ്ദേഹം രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ നടക്കുന്നതും മറ്റൊരു ചടങ്ങില്‍ രാഹുല്‍ ഗാന്ധിയ്ക്ക് പൂച്ചെണ്ട് നല്‍കുന്നതുമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.
ആദായനികുതി വകുപ്പിന്റെ പരിശോധനയെത്തുടര്‍ന്ന് കോണ്‍ഗ്രസ് എംപി ഒരു അഴിമതിയില്‍ കുടുങ്ങുന്നത് ഇതാദ്യമല്ല. എവിടെ അഴിമതിയുണ്ടോ അവിടെ കോണ്‍ഗ്രസ് നേതാവുണ്ട് എന്നതാണ് സ്ഥിതി. – സ്മൃതി ഇറാനി പറഞ്ഞു.
“മനുഷ്യര്‍ മാത്രമല്ല, യന്ത്രങ്ങളും നോട്ടെണ്ണി തളര്‍ന്നു. കോണ്‍ഗ്രസിലെ അഴമതിക്കാരനായ നേതാവിന്റെ വീട്ടില്‍ നിന്നും വീണ്ടും വീണ്ടും കള്ളപ്പണം കണ്ടെടുക്കുകയാണ്. 200 കോടിയില്‍ അധികം പണം അദ്ദേഹത്തിന്റെ പക്കല്‍ നിന്നും കണ്ടെടുത്തു കഴിഞ്ഞു. ഗാന്ധി കുടുംബത്തില്‍പ്പെട്ട ആരുടെ എടിഎം ആണ് ഇതെന്ന് പറയണം. ഇതിനുള്ള ഉത്തരം കാത്തിരിക്കുകയാണ്. “- സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിന്റെ ജാര്‍ഖണ്ഡില്‍ നിന്നുള്ള എംപി ധീരജ് പ്രസാദ് സാഹുവിന്റെ ഒഡിഷയിലുള്ള ബൗദ് ഡിസ്റ്റിലറിയിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് തുടങ്ങിയത്. 2019ലും 2021ലും കമ്പനിയുടെ ലാഭത്തില്‍ കുറവാണെങ്കിലും ഈ കമ്പനി വന്‍തോതില്‍ പണം ചെലവ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. പിന്നീട് അദ്ദേഹത്തിന്റെ മറ്റു കമ്പനിയായ ജാര്‍ഖണ്ഡിലെ ബല്‍ദേവ് ഇന്ഫയിലും മറ്റു കമ്പനികളിലും റെയ്ഡ് തുടര്‍ന്നു. ഇദ്ദേഹത്തിന്റെ കമ്പനിയുടെ ബംഗാളിലുള്ള ശാഖകളിലും റെയ്ഡ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: