റായ്പൂര്‍: ഛത്തീസ്ഗഢിന്റെ പുതിയ മുഖ്യമന്ത്രിയായി വനവാസി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വിഷ്ണു ദേവ് സായി ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) തെരഞ്ഞെടുത്തു.
ദുര്‍ഗ്, റായ്പൂര്‍, ബിലാസ്പൂര്‍ ഡിവിഷനുകളില്‍ ഗണ്യമായ സാന്നിധ്യമുള്ള സാഹു (ടെലി) സമുദായത്തില്‍ നിന്നുള്ള വ്യക്തികൂടിയാണ് വിഷ്ണു ദേവ് സായി. 2020 മുതല്‍ 2022 വരെ ഛത്തീസ്ഗഢില്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായും അദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
1964 ഫെബ്രുവരി 21ന് ജഷ്പൂര്‍ ജില്ലയിലെ ഗോത്രഗ്രാമമായ ഭഗിയയില്, വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള കര്‍ഷകകുടുംബത്തിലായിരുന്നു ദേവ്സായിയുടെ ജനനം. കുങ്കുരിയിലെ തന്നെ സര്‍ക്കാര്‍ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ബിരുദപഠനത്തിനായി അംബികാപുരിയിലേക്ക് പോയെങ്കെങ്കിലും 1988-ല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് തിരികെപോന്നു. തുടര്‍ന്ന് രാഷ്ട്രീയ രംഗത്തേക്കിറങ്ങിയ സായി, 1989-ല്‍ ഭഗിയയിലെ ഗ്രാമമുഖ്യനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ഛത്തീസ്ഗഢ് സംസ്ഥാന രൂപീകരണത്തിന് മുമ്പ് 1990 മുതല്‍ 1998വരെ അവിഭക്ത മധ്യപ്രദേശില്‍ നിയമസംഭാംഗമായിരുന്നു. 1999, 2004, 2009, 2014 വര്‍ഷങ്ങളില്‍ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
2014-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ മന്ത്രിസഭയില്‍ സ്റ്റീല്‍ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു. എന്നാല്‍, 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ദേവ്സായിക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കിയില്ല. 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തോടെ ദേവ്സായി ഉള്‍പ്പെടെ മുഴുവന്‍ സിറ്റിങ് എം.പിമാരേയുംമാറ്റി പുതുമുഖങ്ങള്‍ക്ക് പാര്‍ട്ടി അവസരം നല്‍കുകയായിരുന്നു.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നോര്‍ത്ത് ഛത്തീസ്ഗഢിലെ കുങ്കുരി മണ്ഡലത്തില്‍നിന്നായിരുന്നു ദേവ്സായിയുടെ വിജയം. കോണ്‍ഗ്രസിലെ സിറ്റിങ്് എം.എല്‍.എയായ യു.ഡി. മിഞ്ചിനെ 25541 വോട്ടുകള്‍ക്കാണ് സായി തോല്‍പ്പിച്ചത്
#WATCH | Raipur: BJP leader Vishnu Deo Sai to become the next Chief Minister of Chhattisgarh. pic.twitter.com/8CT57rw9EO
— ANI (@ANI) December 10, 2023
രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്, നവംബര്‍ ഏഴിന് ആദ്യഘട്ടത്തില്‍ 223 സ്ഥാനാര്‍ത്ഥികളും രണ്ടാമത്തേതില്‍ 958 സ്ഥാനാര്‍ത്ഥികളും നവംബര്‍ 17ന് തെരഞ്ഞെടുപ്പ് വിധി പരീക്ഷിച്ചു. ഛത്തീസ്ഗഡിലെ 90 നിയമസഭാ മണ്ഡലങ്ങളില്‍ 54 എണ്ണമാണ് ബിജെപി നേടിയത്. കോണ്‍ഗ്രസ് 35ല്‍ വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: