റിയാദ്: ഓഡിയോ വീഡിയോ കാളിങ്ങിനായി മലയാളികള്‍ സൗജന്യമായി ഉപയോഗപ്പെടുത്തിയിരുന്ന വിപിഎന്‍ സംവിധാനം സൗദി നിരോധിച്ചതോടെ മലയാളികള്‍ വെട്ടിലായി. വേണ്ടപ്പെട്ടവരെ നാട്ടിലേക്ക് വിളിക്കാനാവാതെ മലയാളികള്‍ ബുദ്ധിമുട്ടുകയാണ്.
ഇന്ത്യക്കാരായ പ്രവാസികളുടെ ഇടയില്‍ ഇപ്പോള്‍ അതാണ് ചര്‍ച്ചാവിഷയം. വാട്സാപ് വഴി ഓഡിയോ വീഡിയോ വിളിക്കുന്നത് സൗദി അനുവദിച്ചിട്ടില്ല. എന്നാല്‍ ശബ്ദസന്ദേശങ്ങള്‍ വാട് സ് ആപ് വഴി അയയ്‌ക്കാം.
നാട്ടിലെ വേണ്ടപ്പെട്ടവരെ വിളിക്കാനും കണ്ട് സംസാരിക്കാനും മലയാളികള്‍ ഉപയോഗിച്ചിരുന്നത് വിപിഎന്‍ ആണ്. പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും കിട്ടുന്ന പല തരം വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക് ) ഇന്‍സ്റ്റാള്‍ ചെയ്താണ് പ്രവാസികള്‍ വീഡിയോ ഓഡിയോ കാള്‍ സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നത്. ഇത് സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇതാണ് ഇപ്പോള്‍ സൗദി സര്‍ക്കാര്‍ നിരോധിച്ചത്.
മൊബൈല്‍ ഫോണില്‍ വിപിഎന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ പത്ത് ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കാനാണ് തീരുമാനം. അതല്ലെങ്കില്‍ ഒരുവര്‍ഷം തടവ്. പൊലീസോ അധികാരികളോ വിപിഎന്‍ കണ്ടെത്തിയാല്‍ വൈകാതെ നിയമനടപടി നേരിടേണ്ടി വരും.
വിപിഎന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മൊബൈലില്‍ മറച്ചുവെച്ചാലും എളുപ്പത്തില്‍ പൊലീസിനെ കണ്ടെത്താന്‍ കഴിയും.
ലൈംഗിക ഉള്ളടക്കമുള്ള 60,000 വെബ് സൈറ്റുകളും നിരോധിച്ചിട്ടുണ്ട്. അതുപോലെ വിദ്വേഷം പടര്‍ത്തുന്ന, അരാജകത്വം സഷ്ടിക്കുന്ന ഉള്ളടക്കമുള്ള വെബ്സൈറ്റുകളും നിരോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: