ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും ജനപ്രിയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. മോണിങ് കണ്‍സള്‍ട്ട് എന്ന സര്‍വേ സ്ഥാപനം നടത്തിയ പുതിയ അഭിപ്രായ വോട്ടെടുപ്പിലും മുന്നില്‍ മോദിയാണ്.
76 ശതമാനം ഭാരതീയരും മോദിയെ പിന്തുണയ്ക്കുന്നെന്ന് സര്‍വേയില്‍ കണ്ടെത്തി. മോദിയെ വെറും 18 ശതമാനം പേരാണ് എതിര്‍ക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരെയെല്ലാം പിന്തള്ളിയാണ് ഇക്കുറിയും മോദി മുന്നിലെത്തിയത്.
രണ്ടാം സ്ഥാനത്ത് മെക്സിക്കോയുടെ ആന്ദ്രേ മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍, 66 ശതമാനം ജനപിന്തുണ. അലൈന്‍ ബെര്‍സെറ്റ് (സ്വിറ്റ്സര്‍ലാന്‍ഡ് 58 ശതമാനം), ലൂയിസ് ഇനേഷ്യോ ലീല ഡിസില്‍വ (ബ്രസീല്‍ 49 ശതമാനം), ആന്തണി അല്ബേനീസ് (ഓസ്ട്രേലിയ 47 ശതമാനം) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി 41 ശതമാനവുമായി ആറാമതുണ്ട്. ബൈഡന് 37 ശതമാനവുമായി എട്ടാം സ്ഥാനത്ത്. 25 ശതമാനവുമായി സുനാക് 17-ാമതും 24 ശതമാനവുമായി മാക്രോണ്‍ 18-ാമതുമാണ്. മോണിങ് കണ്‍സള്‍ട്ടിന്റെ നേരത്തേയുള്ള സര്‍വേകളിലും മോദി തന്നെയായിരുന്നു മുമ്പില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: