കൊച്ചി: സാമ്പത്തിക അച്ചടക്കം പാലിക്കാതെ ധൂര്‍ത്തും അഴിമതിയും മുഖമുദ്രയാക്കിയ മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം കേന്ദ്രസര്‍ക്കാരിനാണെന്ന രീതിയില്‍ പ്രചരണം നടത്തുന്നത് അത്യന്തം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു. ബിജെപി ലീഗല്‍ സെല്‍ സംസ്ഥാന സമിതി യോഗം എറണാകുളം ജില്ലാ ഓഫീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സര്‍ക്കാര്‍ അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങി നില്‍ക്കുകയാണ്. കേരളത്തില്‍ സാമ്പത്തിക അച്ചടക്കം ഇല്ലാത്ത ഗവണ്മെന്റ് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത.് കേന്ദ്രം സമയാസമയത്ത് കേരളത്തിന് അര്‍ഹമായതെല്ലാം നല്‍കുന്നുണ്ട്. കേരളത്തോട് പ്രത്യേക പരിഗണനയാണ് കേന്ദ്ര ഗവണ്മെന്റ് എല്ലാ വിഷയത്തിലും കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടതു സര്‍ക്കാര്‍ ജൂനിയര്‍ അഭിഭാഷകരുടെ നിലനില്‍പ്പിന് യാതൊരു സഹായവും നാളിതുവരെ ചെയ്തിട്ടില്ല. പ്രാക്ടീസ് തുടങ്ങുന്ന ജൂനിയര്‍ അഭിഭാഷകര്‍ക്ക് സര്‍ക്കാര്‍ ചുരുങ്ങിയത് മൂന്നു വര്‍ഷത്തേക്ക് 5000 രൂപ വീതം സ്റ്റൈപ്പന്റ് നല്‍കണം. സര്‍ക്കാര്‍ അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ട് കളക്ട് ചെയ്യുകയും അഭിഭാഷകര്‍ക്ക് അതില്‍ നിന്ന് നയാപൈസയുടെ പ്രയോജനം ചെയ്യാതെ ഇരിക്കുന്നത് ഗുരുതരമായ കാര്യമാണ്. ഇടത് സര്‍ക്കാര്‍ എല്ലാ മേഖലയിലും ഫണ്ട് സര്‍ക്കാരിലേക്ക് കൂട്ടാനാണ് ശ്രമിക്കുന്നത് എന്നാല്‍ അത് അര്‍ഹരായവര്‍ക്ക് നല്‍കുന്നതിന് പകരം മന്ത്രിമാര്‍ക്കും കൂടെയുള്ളവര്‍ക്കും ധൂര്‍ത്തടിക്കാനുള്ള അവസരമാക്കി മാറ്റുകയാണ.് നവകേരള സദസ് സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
കേന്ദ്രസര്‍ക്കാര്‍ നിയമരംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് പ്രയോജനകരമായ രീതിയില്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സംസ്ഥാന സമിതി വിലയിരുത്തി.
ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ പി. കൃഷ്ണദാസ് അധ്യക്ഷനായി. ഇന്‍ ചാര്‍ജ് അഡ്വ. പി. മനോജ്കുമാര്‍, സംസ്ഥാന ജോ. കണ്‍വീനര്‍മാരായ അഡ്വ. രഞ്ജിത്ത് ചന്ദ്രന്, അഡ്വ. ദിലീപ്കുമാര്, അഡ്വ. സിനു ജി. നാഥ,് അഡ്വ. പി. വന്ദന എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: