ന്യൂദല്‍ഹി : ആധാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തിയതായി കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ആധാര്‍ ലഭിക്കുന്നതിന് വിരലടയാളവും ഐറിസ് സ്കാനും ആവശ്യമെന്ന ചട്ടമാണ് ഭേദഗതി ചെയ്തത്. വിരലയടയാളം നല്കാന് കഴിയാത്തവര്‍ക്ക് ഐറിസ് സ്കാന്‍ ചെയ്ത് ആധാര്‍ നല്‍കാനാകും. ഐറിസ് സ്കാന്‍ പറ്റാത്തവര്‍ക്ക് വിരലടയാളം മാത്രം മതിയാകും
വിരലടയാളവും ഐറിസ് സ്കാനും ഇല്ലെങ്കിലും ഇത്തരക്കാരുടെ പേരും ഫോട്ടോയുമടക്കം സോഫ്ട് വെയറില്‍ രേഖപ്പെടുത്തി അസാധാരണ കേസായി പരിഗണിച്ച് ആധാര്‍ നല്‍കണം. ആധാര്‍ എന്റോള്‍മെന്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ഇതു സംബന്ധിച്ച് മതിയായ പരിശീലനം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
ഭിന്നശേഷിക്കാര്‍ക്ക സഹായകമാകുന്നതിനാണ് ചട്ടം പരിഷ്കരിച്ചത്. ആധാര്‍ ലഭിക്കാത്തതിനാല്‍ വിരലുകള്‍ മുഴുവന്‍ ഇല്ലാത്തവര്‍ക്ക് ആധാര്‍ ലഭ്യമാകാത്ത സ്ഥിതിയും അങ്ങനെ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സാഹചര്യവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: