ഭോപാല്‍: മധ്യപ്രദേശ് നിയമസഭാ വോട്ടെടുപ്പില്‍ ബിജെപിയ്‌ക്ക് വോട്ട് ചെയ്തതിന് മുസ്ലിം യുവതിയെ തല്ലിച്ചതച്ചതായി പരാതി. സമീനാബി എന്ന യുവതിയാണ് പരാതിയുമായി ബിജെപി മുഖ്യമന്ത്രിയായിരുന്ന ശിവരാജ് ചൗഹാനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ ചെന്ന് കണ്ടു.
മകളെയും മകനെയും കൂട്ടിയാണ് സമീനാബി മുഖ്യമന്ത്രി ശിവരാജ് ചൗഹാനെ കണ്ടത്. തനിക്ക് സുരക്ഷയെക്കുറിച്ച് ഭയമുണ്ടെന്നും സമീനാബി ശിവരാജ് ചൗഹാനെ അറിയിച്ചു. ബിജെപി മുഖ്യമന്ത്രിയായിരുന്ന ശിവരാജ് ചൗഹാന്‍ ജനങ്ങള്‍ക്ക് വേണ്ടി മാത്രമേ പ്രവര്‍ത്തിച്ചുള്ളൂ. അതിനാലാണ് താന്‍ ബിജെപിയെ പിന്തുണച്ചതെന്നും സമീനബി പറഞ്ഞു.
സമീനാബിയെ ബിജെപിയ്‌ക്ക് വോട്ട് ചെയ്തതിന്റെ പേരില്‍ കുടുംബാംഗങ്ങള്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നപ്പോള്‍ തന്നെ സ്ത്രീയെ കാണണമെന്ന് ശിവരാജ് ചൗഹാന്‍ തീരുമാനിച്ചിരുന്നു. എന്തായാലും സുരക്ഷ സംബന്ധിച്ച് ശിവരാജ് ചൗഹാന്‍ സമീനാബിയ്‌ക്ക് ഉറപ്പ് നല്‍കി. താന്‍ ഇനിയും ശിവരാജ് ചൗഹാന് തന്നെ വോട്ട് ചെയ്യുമെന്നും തന്റെ മക്കളെ അത്രകണ്ട് അദ്ദേഹം സ്നേഹിക്കുന്നുണ്ടെന്നും സമീനാബി പറഞ്ഞു.
ബിജെപിയ്‌ക്കാണ് ഞാന്‍ വോട്ട് ചെയ്തതെന്ന് അറിഞ്ഞയുടന്‍ ഭര്‍തൃസഹോദരന്‍ ജാവേദ് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സമീനാബി പറഞ്ഞു. എന്തിന് ശിവരാജ് സിങ്ങ് ചൗഹാന് വോട്ട് ചെയ്തു എന്നാണ് ജാവേദ് ചോദിച്ചത്. – സമീനാബി പറയുന്നു.
ശിവരാജ് ചൗഹാനുമായുള്ള കൂടിക്കാഴ്ച നന്നായെന്നും എന്റെയും മക്കളുടെയും സുരക്ഷ അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും തന്റെ വോട്ടവകാശം തനിക്കിഷ്ടമുള്ളതുപോലെ ഉപയോഗിക്കുമെന്നും അതിന് ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നും സമീനാബി പറഞ്ഞു.
നാല് തവണ മുഖ്യമന്ത്രിയായ വ്യക്തിയാണ് ശിവരാജ് ചൗഹാന്‍. ഇപ്പോള്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് മധ്യപ്രദേശില്‍ ബിജെപി അധികാരത്തില്‍ എത്തുന്നത്. 230ല്‍ 163 സീറ്റുകള്‍ നേടിയാണ് ബിജെപി വന്‍ജയം നേടിയത്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചതാണ് വിജയകാരണമായതെന്ന് പറയുന്നു. ഇക്കുറി പക്ഷെ ശിവരാജ് ചൗഹാനെ മുഖ്യമന്ത്രിയാക്കുമോ എന്നുറപ്പില്ല. ഒരു തലമുറമാറ്റമാണ് ബിജെപി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയായാലും ഇല്ലെങ്കിലും താന്‍ മധ്യപ്രദേശിലെ 29 ലോക് സഭാ സീറ്റുകളും ബിജെപി നേടാന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ശിവരാജ് ചൗഹാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: