പതിനെട്ടാംപടി കയറി എത്തുന്നിടം ഏകദേശം നാലാള് ഉയരത്തില്‍ ചുറ്റും കരിങ്കല്ലുകെട്ടി ഉയര്‍ത്തി ചതുരാകാരമായാണ് നിര്‍മിച്ചിരിക്കുന്നത്. ദുഷ്ടമൃഗങ്ങള്‍ക്ക് പ്രവേശിക്കാനാകാത്തവണ്ണം സമഭൂമിയില്നിന്നും ഉയര്‍ത്തിയാണ് ഈ മതില്ക്കകം സൃഷ്ടിച്ചിരിക്കുന്നത്. ശ്രീകോവില്‍, നാലമ്പലം, മടപ്പള്ളി, മണ്ഡപം, ഗണപതികോവില്‍, നാഗനട തുടങ്ങിയുള്ള ക്ഷേത്രഭാഗങ്ങളെല്ലാം തന്നെ ഇതിനുള്ളില്‍ ഒതുങ്ങുന്നു. അയ്യപ്പന്റെ പൂങ്കാവനത്തിലെ 18 മലകളുടെ പ്രതീകമത്രേ പതിനെട്ടാംപടി. നാലുവേദം, ആറുശാസ്ത്രം, നാലുജാതി, ചതുരുപായങ്ങള്‍ എന്നിവയെയെല്ലാം പൊന്നുപതിനെട്ടാംപടി പ്രതിനിധാനം ചെയ്യുന്നതെന്നും വിശ്വസിച്ചു വരുന്നവരുണ്ട്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: