തിരുവനന്തപുരം; ശബരിമലയില്‍ തിരക്ക് അധികരിച്ചതോടെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് അടിയന്തിര നടപടികള്‍ക്ക് നിര്‍ദേശം നല്കി. അവധി ദിനങ്ങളായതിനാല്‍ വലിയ തിരക്കാണ് ശബരിമലയില്‍ ഉളളത്. ദര്‍ശനത്തിന് എത്തുന്നവരെ വേഗത്തില്‍ കയറ്റിവിടാന്‍ പൊലീസിനോടും ദേവസ്വം അധികൃതരോടും മന്ത്രി ആവശ്യപ്പെട്ടു. കൂടുതല്‍ ആരോഗ്യ സംവിധാനങ്ങളും ആംബുലന്‍സും ഏര്‍പ്പെടുത്താനും മന്ത്രി നിര്‍ദേശിച്ചു.
വന്‍ ഭക്തജനത്തിരക്ക് ഉണ്ടാകുമ്പോഴും ആവശ്യത്തിന് ആംബുലന്‍സുകളില്ല എന്നത് പ്രതിസന്ധിയായാണ്.ദേവസ്വം ബോര്‍ഡിന്റെ ആംബുലന്‍സ് തകരാറിലായതുിനാല് വനം വകുപ്പിന്റെ ആംബുലന്‍സ് മാത്രമാണ് നിലവിലുള്ളത് .
ശനിയാഴ്ച വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയിലുളളത്. കഴിഞ്ഞ ദിവസവും ഇതേ അവസ്ഥയായിരുന്നു. മണിക്കൂറുകളോളമാണ് ഭക്തര്‍ ക്യൂവില്‍ നില്‍ക്കുന്നത്.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ക്യൂ കോംപ്ലക്സ് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും സ്ഥതി പഴയ പടി തന്നെ. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലുളള ക്യൂ കോംപ്ലക്സ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം എട്ട് വര്‍ഷത്തോളം ഉപയോഗിക്കാതെ കിടന്ന ശേഷമാണ് 18 ഹാളുകള്‍ തിരക്ക് നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: