Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മഹുവ മൊയ്ത്രമാര്‍ ശിക്ഷിക്കപ്പെടണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2023, 05:00 am IST
in Editorial

സഭയില്‍ ചോദ്യമുന്നയിക്കാന്‍ വ്യവസായിയില്‍നിന്ന് കോഴ വാങ്ങിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവും കൃഷ്ണനഗര്‍ എംപിയുമായ മഹുവാ മൊയ്ത്രയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി. പരാതി അനേ്വഷിച്ച പാര്‍ലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. മഹുവയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പെരുമാറ്റദൂഷ്യത്തിന് കടുത്ത ശിക്ഷ നല്‍കണമെന്നു പറഞ്ഞ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് അവര്‍ക്കെതിരെ സര്‍ക്കാര്‍ സമയബന്ധിതമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുകയുണ്ടായി. പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കുന്നതിന് പ്രത്യുപകാരമായി മഹുവ മൊയ്ത്രയും ദര്‍ശന്‍ ഹിരാനന്ദാനിയും തമ്മില്‍ നടന്ന പണമിടപാടുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും, സഭയില്‍ സംസാരിക്കാന്‍ മഹുവ മൊയ്ത്രയെ അനുവദിക്കണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ നിരസിച്ചു. എത്തിക്‌സ് കമ്മിറ്റിയുടെ മുന്‍പാകെ മഹുവയ്‌ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയതാണെന്നും, ഇനി അത് അനുവദിക്കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രതീക്ഷിച്ചതുപോലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും, മഹുവയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കിയതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ ഈ തൃണമൂല്‍ നേതാവിന്റെ രാഷ്‌ട്രീയഭാവി അവസാനിച്ചതായി കണക്കാക്കാം.

ലോക്‌സഭയില്‍ അദാനിക്കെതിരെ ചോദ്യമുന്നയിക്കാന്‍ വ്യവസായിയായ ഹിരാനന്ദാനിയില്‍നിന്ന് മഹുവാ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന് ബിജെപി അംഗമായ നിഷികാന്ത് ദുബെയാണ് സഭയില്‍ ആരോപണം ഉന്നയിച്ചത്. വ്യവസായരംഗത്ത് അദാനിയെ എതിര്‍ക്കുന്നയാളാണ് ഹിരാനന്ദാനി. ആരോപണത്തില്‍ ഉറച്ചുനിന്ന ദുബെ ഇതുസംബന്ധിച്ച നിരവധി വിവരങ്ങളും പുറത്തുവിട്ടു. ഇതോടെ പ്രശ്‌നം സ്പീക്കര്‍ എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് വിട്ടു. എത്തിക്‌സ് കമ്മിറ്റി പ്രശ്‌നം വിശദമായി പരിശോധിക്കുകയും, കമ്മിറ്റിയുടെ മുന്‍പാകെ ഹാജരായി വിശദീകരണം നല്‍കാന്‍ മഹുവയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ആരോപണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ കമ്മിറ്റിയെത്തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് മഹുവ ശ്രമിച്ചത്. തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചാണ് എത്തിക്‌സ് കമ്മിറ്റി ചോദിച്ചതെന്നും മറ്റും അവര്‍ പുറത്തുവന്ന് പ്രചരിപ്പിച്ചു. എന്നാല്‍ തെളിവുകള്‍ സഹിതമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കാന്‍ പ്രയോഗിച്ച അടവായിരുന്നു ഇത്. മഹുവയ്‌ക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിച്ച എത്തിക്‌സ് കമ്മിറ്റി അത് വിശദമായി ചര്‍ച്ച ചെയ്യുകയും, ആറംഗ സമിതിയിലെ നാലംഗങ്ങള്‍ മഹുവ തെറ്റു ചെയ്തതായി കണ്ടെത്തുകയുമായിരുന്നു. റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്‌ക്കാതിരിക്കാന്‍ പ്രതിപക്ഷം പലവിധ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളും പ്രയോഗിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല. തൃണമൂല്‍ എംപി തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന നിലപാടാണ് എത്തിക്‌സ് കമ്മിറ്റി സ്വീകരിച്ചത്.

കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റിനകത്തും പുറത്തും കോലാഹലമുണ്ടാക്കുകയും മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തയാളാണ് ഒരുകാലത്ത് മമത ബാനര്‍ജിയുടെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെട്ട മഹുവ മൊയ്ത്ര. രാഹുലിന്റെ അടുപ്പക്കാരിയായിരുന്ന ഇവര്‍ പിന്നീടാണ് തൃണമൂലിലെത്തിയത്. മഹുവ നയിക്കുന്ന ആഡംബര ജീവിതം പലപ്പോഴും വാര്‍ത്തയായിരുന്നു. ഒരിക്കല്‍ സഭയില്‍ കൊണ്ടുവന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹാന്‍ഡ്ബാഗ് മറച്ചുവയ്‌ക്കാനുള്ള മഹുവയുടെ ശ്രമങ്ങള്‍ ക്യാമറയില്‍ പതിയുകയുണ്ടായി. ഈ എംപിക്കു പിന്നില്‍ ചില സ്ഥാപിതശക്തികളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരിക്കല്‍ ഇവര്‍ക്കൊപ്പം നിന്നവര്‍തന്നെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴി ല്‍ രാജ്യം സാമ്പത്തിക പുരോഗതിയിലേക്ക് നീങ്ങുമ്പോള്‍ അത് ഇഷ്ടപ്പെടാത്തവരുടെ കയ്യിലെ കളിപ്പാവയായി ഒരു പാര്‍ലമെന്റംഗം മാറുകയായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. മഹുവയ്‌ക്കെതിരെ നടക്കാനിരിക്കുന്ന സിബിഐ അന്വേഷണം ഇതുസംബന്ധിച്ച സത്യങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. മഹുവ ഒറ്റയ്‌ക്കല്ല. ഇപ്പോള്‍ ഇവര്‍ക്കൊപ്പം നില്‍ക്കുന്നവരില്‍ പലരും പാര്‍ലമെന്റംഗമെന്ന നിലയ്‌ക്കുള്ള വിവേചനാധികാരമുപയോഗിച്ച് രാജ്യതാല്‍പര്യത്തിന് വിരുദ്ധമായി പെരുമാറുന്നവരാണ്. വിദേശശക്തികളുമായിപ്പോലും ഇക്കൂട്ടര്‍ കൈകോര്‍ക്കുന്നു. ഇവര്‍ക്കെതിരായ മുന്നറിയിപ്പുകൂടിയാണ് മഹുവ മൊയ്ത്രയ്‌ക്കെതിരായ നടപടി.

Tags: Trinamool CongressParliamentMahua Moitra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

India

സ്പീക്കറിനെതിരായ പ്രമേയത്തെ 50 പ്രതിപക്ഷ എംപിമാർ പിന്തുണച്ചില്ല : കിരൺ റിജിജു

India

അർഹതയുള്ള ആരുടെയും പേര് ഒഴിവാക്കില്ല , ബംഗാൾ തിരഞ്ഞെടുപ്പ് സമാധാനപരമായിരിക്കും : മമതയ്‌ക്കുള്ള മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ

India

‘എല്ലാ പരിധികളും ലംഘിച്ചു’ : പ്രസിഡന്റ് മുർമുവിനെ അപമാനിച്ച തൃണമൂൽ കോൺഗ്രസിനെയും ബംഗാൾ സർക്കാരിനെയും വിമർശിച്ച് പ്രധാനമന്ത്രി മോദി 

Editorial

കോണ്‍ഗ്രസിന്റെ തീക്കളി അനുവദിക്കരുത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.