ന്യൂദല്‍ഹി: ഭാരതം ഊര്‍ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണെന്നും നിര്‍മ്മിത ബുദ്ധിയുടെ (എഐ)യുടെ പരിണാമത്തില്‍ സജീവമായ സംഭാവന നല്‍കാനുള്ള കഴിവുള്ള തൊഴില്‍ ശക്തിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി . ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആഗോള പങ്കാളിത്ത ഉച്ചകോടി ചൂണ്ടിക്കാട്ടി സുരക്ഷിതവും സുസ്ഥിരവുമായ പരിഹാരങ്ങളാണ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വിവിധ മേഖലകളില്‍ നിര്‍മ്മിത ബുദ്ധിയുടെ മികവ് എടുത്തുകാട്ടി, സാങ്കേതികവിദ്യ, നവീകരണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കൃഷി എന്നിവയില്‍ അതിന്റെ സ്വാധീനം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ 9-10 വര്‍ഷങ്ങളില്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയ്ക്കൊപ്പം മൊബൈലുകളുടെ വര്‍ദ്ധിച്ച ഉപയോഗവും രാജ്യത്ത് ഉണ്ടായി.
2023-ല്‍ നടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആഗോള പങ്കാളിത്ത ഉച്ചകോടിയില്‍ ചേരാന്‍ ലോകമെമ്പാടുമുള്ള സാങ്കേതികവിദ്യാ വിദഗ്ദ്ധര്‍ ഓഹരി ഉടമകള്‍ എന്നിവരെ പ്രധാനമന്ത്രി ക്ഷണിച്ചു. ഈ മാസം 12 മുതല്‍ 14 വരെ ന്യൂദല്‍ഹിയില്‍ വാര്‍ഷിക ഗ്ലോബല്‍ പാര്‍ടണര്‍ഷിപ്പ് ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് കരുതുന്നത്.
2020 ജൂണില്‍ 15 അംഗങ്ങളുമായി ആരംഭിച്ച ജിപിഎഐയുടെ അംഗത്വം ഇന്ന് 28 അംഗരാജ്യങ്ങളിലേക്കും യൂറോപ്യന്‍ യൂണിയനിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: