കൊൽക്കത്ത: സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്റെ ദേഹവിയോഗത്തിൽ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി.ആനന്ദബോസ് അനുശോചിച്ചു.
കേരള രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും സൗഹൃദത്തിന്റെയും പരസപര ബഹുമാനത്തിന്റെയും പ്രകടമുഖമായിരുന്നു കാനം. പ്രത്യയശാസ്ത്രത്തിൽ ഉറച്ചു നിൽക്കുമ്പോഴും വിശാല മാനവികത മറക്കാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റേത്.
രാഷ്ട്രീയത്തിനതീതമായി സ്നേഹം വിതച്ച് സ്നേഹം കൊയ്യുന്ന കാനംശൈലി ശ്രദ്ധേയമാണ്.
അദ്ദേഹത്തിന്റെ ഓർമ കേരള സമൂഹത്തിൽ പച്ചപിടിച്ചു നിൽക്കും – അനുശോചന സന്ദേശത്തിൽ ആനന്ദബോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: