കൊച്ചി: കരിമണല്‍ കമ്പനി സി എം ആര് എല്ലില്‍ നിന്നും മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും ഉള്‍പ്പെടെ 12 പേര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദശം.ജസ്റ്റിസ് കെ ബാബുവാണ് കേസ് പരിഗണിച്ചത്.
കരിമണല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണ തൈക്കണ്ടിയില്‍, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പണം വാങ്ങിയതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. കേസില്‍ സ്വമേധയാ കോടതി കക്ഷി ചേര്‍ന്നു.
കൊച്ചിന് മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് (സി എം ആര് എല്‍) കമ്പനിയില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി രൂപ വീണയ്ക്ക് ലഭിച്ചതെന്നാണ് ആരോപണം.
ഹര്‍ജിയില്‍ എല്ലാവരെയും കേള്‍ക്കണമെന്നും എതിര്‍കക്ഷികകളെ കേള്‍ക്കാതെ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം വേണമെന്ന് ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെതിരെ ഗിരീഷ് ബാബു നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ഹൈക്കോടതി കേസ് പരിഗണിക്കവെ ഗിരീഷ് ബാബു മരണപ്പെട്ടു. തുടര്‍ന്ന് കേസ് നിലനില്‍ക്കുമോയെന്ന് പരിശോധിക്കുന്നതിനായി കോടതി അമികസ്ക്യൂറിയെ നിയോഗിച്ചു. കേസുമായി മുന്നോട്ട് പോകാമെന്ന് അമികസ്ക്യൂരി അറിയിച്ച പശ്ചാത്തലത്തിലാണ് കോടതി നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: