തിരുവനന്തപുരം: വിദേശകാര്യ പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന് നാളെ തിരുവനന്തപുരം ബാലരാമപുരത്ത് നടക്കുന്ന വികസിത് ഭാരത് സങ്കല്പ യാത്രയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി അഗസ്ത്യാര്സ്വാമി കല്യാണ മണ്ഡപത്തില്‍ രാവിലെ 10 മണിക്ക് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് 12.30ന് വിദൂരദൃശ്യസംവിധാനത്തിലൂടെ വികസിത് ഭാരത് സങ്കല്പ യാത്രയുടെ രാജ്യത്തുടനീളമുള്ള ഗുണഭോക്താക്കളുമായി സംവദിക്കും.
കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളില്‍ പേര് ചേര്‍ക്കുന്നതിനുള്ള സൗകര്യം, വിവിധ വിഭാ?ഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് അനുവദിക്കപ്പെട്ട ബാങ്ക് വായ്പകളുടെ വിതരണം, കാര്‍ഷിക മേഖലയില്‍ ഡ്രോണ്‍ ഉപയോ??ഗം പരിചയപ്പെടുത്തല്‍, ഉജ്ജ്വല യോജനക്കു കീഴില്‍ പുതിയ പാചക വാതക കണക്ഷനുകള്‍ വിതരണം ചെയ്യല്‍ തുടങ്ങിയവയും പരിപാടിയുടെ ഭാ?ഗമായി നടക്കും.
കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങള്‍ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഗവണ്മെന്റിന്റെ മുന്‍നിര പദ്ധതികളുടെ പരിപൂര്‍ണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: