ന്യൂദല്‍ഹി : രാജ്യത്ത് നിന്നുള്ള ഉള്ളി കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. അടുത്തവര്‍ഷം മാര്‍ച്ച് 31 വരെയാണ് നിരോധനമേര്‍പ്പെടുത്തിയത്.
മഹാരാഷ്‌ട്രയുള്‍പ്പെടെ സംസ്ഥാനങ്ങളില്‍ മഴയില്‍ കൃഷിനാശം ഉണ്ടായതോടെയാണ് സര്‍ക്കാരിന്റെ നടപടി. തുടര്‍ന്ന് വിപണിയില്‍ ഉള്ളി വില കുതിച്ചുയര്‍ന്നന്നു. ഈ വിലക്കയറ്റം പിടിച്ചു നിര്‍ത്താനാണ് കയറ്റുമതിക്ക് നിരോധനം.
ഒട്ടുമിക്ക ഇന്ത്യന്‍ വിഭവങ്ങളിലും ഉള്ളി പ്രധാന ഘടകമാണ്. ഇതാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തിന് പ്രേരണയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: