ബാങ്കുകളില്‍ ആഴ്ചയില്‍ അഞ്ച് ദിവസം ജോലി മതിയെന്ന നിര്‍ദേശം കേന്ദ്രധനമന്ത്രാലയത്തിന് സമര്‍പ്പിച്ച് ഇന്ത്യന്‍ ബാങ്ക് സ് അസോസിയേഷന്. മുഴുവന്‍ ബാങ്കുകളേയും ഉദ്യോഗസ്ഥരേയും പ്രതിനിധീകരിക്കുന്ന സന്നദ്ധസംഘടനയാണ് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്.ബാങ്ക് ജീവനക്കാരുടെ ശമ്പലം 15 ശതമാനം വര്‍ധിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ അപേക്ഷ ലഭിച്ചതായി കേന്ദ്ര ധനകാര്യസഹമന്ത്രി ഭഗ് വത് കാരാഡ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. അതേ സമയം ഈ നിര്‍ദേശം കേന്ദ്രധനകാര്യമന്ത്രാലയം പരിഗണിച്ചോ, അംഗീകരിക്കുമോ എന്നീ കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ഇപ്പോള്‍ ബാങ്കുകള്‍ക്ക് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ മാത്രമേ അവധിയുള്ളൂ. ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ജോലി എന്ന നിലവന്നാല്‍ ബാങ്കുകള്‍ എല്ലാ ശനിയാഴ്ചകളിലും മുടക്കമായിരിക്കും. അതിന് പകരം ഇപ്പോഴത്തേതില്‍ നിന്നും വ്യത്യസ്തമായി ബാങ്കിലെ ജോലിസമയം കൂട്ടാന്‍ സാധ്യതയുണ്ട്.
ബാങ്ക് ജീവനക്കാരുടെ ശമ്പലം 15 ശതമാനം വര്‍ധിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: