ന്യൂദല്‍ഹി: ഭാരതം തേടുന്ന ഭീകരരെ അജ്ഞാതര്‍ വധിക്കുന്ന സംഭവത്തില്‍ പ്രതികരിക്കാന്‍ കഴിയില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി. ഭീകരവാദ, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നമ്മള് തെരയുന്ന പ്രതികള്‍ നമ്മുടെ നിയമവ്യവസ്ഥയനുസരിച്ച് ശിക്ഷ ഏറ്റുവാങ്ങണമെന്നാണ് ഭാരതം ആഗ്രഹിക്കുന്നത്.
അല്ലാതെയുള്ള സംഭവങ്ങളില്‍ നമുക്ക് പ്രതികരിക്കാനാവില്ല. ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ പാകിസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ഭാരതത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് കൊലപ്പെട്ട സംഭവത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു ബാഗ്ചി.
‘ക്രിമിനല്‍, ഭീകരവാദ പ്രവര്‍ത്തനങ്ങളിലെ പ്രതികള്‍ ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നിലെത്തണം. നമ്മുടെ നിയമവ്യവസ്ഥയിലൂടെ അവര്‍ കടന്ന് പോകണം. അരിന്ദം ബാഗ്ചി പറഞ്ഞു.2015-ല്‍ ജമ്മു കശ്മീരിലെ ഉധംപൂരില്‍ ബിഎസ്എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹന്‍സ്ല അദ്നാന് ഈ മാസം ആദ്യം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഈ ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ജമ്മുവിലെ സുഞ്ജുവാന്‍ ആര്‍മി ക്യാമ്പിന് നേരെ 2018 ല്‍ നടന്ന ആക്രമണത്തിന്റെ സൂത്രധാരനായ ഖ്വാജ ഷാഹിദിനെയും തലയറുത്ത നിലയില്‍ പാക് അധിനിവേശ കാശ്മീരില്‍ കണ്ടെത്തിയിരുന്നു. ഇരുപത് മാസത്തിനിടെ 19 ഭീകരരാണ് അജ്ഞാതരാല്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: