ന്യൂദല്‍ഹി: രാജ്യത്ത് ഇന്ന് 23 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടുന്നു. 2047 ഓടെ 4,500 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
മൂന്ന് വര്‍ഷത്തിനകം ബുള്ളറ്റ് ട്രെയിനിന്റെ ആദ്യഘട്ടം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീക്ഷണത്തിന്റെയും നേതൃത്വത്തിന്റെയും അഭാവമാണ് രാജ്യത്ത് മുമ്പ് ഉണ്ടായിരുന്നത്. എന്നാല്‍ 2014ല്‍ അതിന് ഒരു മാറ്റമുണ്ടായി. ഇന്ന് 10 ലക്ഷം കോടി ചെലവില്‍ പദ്ധതി നടക്കുകയാണ്. ഇന്ത്യന്‍ റെയില്‍വേ സംവിധാനം ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഒന്നായി മാറി.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം ജമ്മു കശ്മീരില്‍ നിര്‍മ്മിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഏറ്റവും അവഗണിക്കപ്പെട്ട ഭാഗങ്ങളെ ഉയര്‍ത്തികൊണ്ടുവന്നു. ജമ്മു കശ്മീരിനെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും രാജ്യത്തിന്റെ വികസനത്തിന്റെ കേന്ദ്രമാക്കി മാറ്റി. അദ്ദേഹം ജമ്മു കശ്മീരിനെ രാജ്യത്തിന്റെ കിരീടമാക്കി.
ഞാന്‍ അടുത്തിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം അയോധ്യ വിമാനത്താവള പദ്ധതി പരിശോധിച്ചിരുന്നു. ഈ മാസം അവസാനത്തോടെ അയോധ്യ വിമാനത്താവളം പൂര്‍ണമായും സജ്ജമാകും. ഞാന്‍ ദിവസേന പദ്ധതി നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വൈകാതെ അത് ഉദ്ഘാടനം ചെയ്യുമെന്നും സിന്ധ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: