ന്യൂദല്‍ഹി: എല്ലാ മേഖലകളിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയിലാണ് നടക്കുന്നതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്.
മെയ്ക് ഇന്‍ ഇന്ത്യ, ഉത്പാദന ബന്ധിത ആനുകൂല്യങ്ങള്‍ എന്നീ പദ്ധതികള്‍ ഉത്പാദന മേഖലയില്‍ വലിയ ഉണര്‍വാണ് ഉണ്ടാക്കുന്നത്. ഇത് സമ്പദ് വ്യവസ്ഥയിലേക്ക് വലിയ സംഭാവനകളാണ് നല്‍കുന്നത്. നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
2017-18ല്‍ തൊഴിലില്ലായ്മ 17.8 ശതമാനമായിരുന്നത് വെറും പത്തുശതമാനമായി കുറഞ്ഞിട്ടുണ്ട്. ഭാരതമാണ് ഇന്ന് ലോകത്ത് ഏറ്റവും വേഗതയില്‍ വളരുന്ന സമ്പദ് വ്യവസ്ഥ. സുരക്ഷാ ബീമാ യോജനയില്‍ ചേരുന്നവരുടെ എണ്ണം അഞ്ചു മടങ്ങ് വര്‍ധിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയില്‍ ഇതുവരെ 11 കോടി ടോയ്ലറ്റുകളാണ് നിര്‍മിച്ചത്.
ഇന്ന് 95.4 ശതമാനം വീടുകളിലും ടോയ്ലറ്റുകളായി, മുദ്ര വായ്പയില്‍ 68 ശതമാനം വനിതകളെയാണ് ഉള്‍പ്പെടുത്താന്‍ സാധിച്ചത്. 27.89 കോടി പേരാണ്, ആയുഷ്മാന്‍ ഭാരത് പദ്ധതി വഴി സൗജന്യ ചികിത്സാ ഇന്‍ഷുറന്‍സില്‍ ഇതുവരെ അംഗങ്ങളായിട്ടുള്ളത്. പതിനായിരം ജന്‍ ഔഷധി സ്റ്റോറുകളാണ് രാജ്യത്തൊട്ടാകെയുള്ളത്. 2014 ല്‍ 80 മെഡിക്കല്‍ സ്റ്റോറുകളുമായി തുടങ്ങിയതാണിത്.
അഞ്ചു വര്‍ഷം കൊണ്ട് 13.5 പേരാണ് പട്ടിണിയില്‍ നിന്ന് മുക്തരായത്. ജിഎസ്ടി സുസ്ഥിരമായി. ഇപ്പോള്‍ ഇത് സ്ഥിരമായി 1.6 ലക്ഷം കോടിക്കു മുകളിലായി. ചരക്ക് സേവന നികുതിയില്‍ സംസ്ഥാന ജിഎസ്ടി മുഴുവനും അതത് സംസ്ഥാനങ്ങള്‍ക്കാണ് ലഭിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ അതില്‍ തൊടാറില്ല. സംയോജിത ജിഎസ്ടിയുടെ പകുതിയും സംസ്ഥാനങ്ങള്‍ക്കാണ് നല്‍കുന്നത്. സെന്‍ട്രല്‍ ജിഎസ്ടിയുടെ 41 ശതമാനവും സംസ്ഥാനങ്ങള്‍ക്കാണ് പോകുന്നത്, ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: