Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംസ്ഥാനത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ ; ഗവർണർ ചീഫ്സെക്രട്ടറിയോട് വിശദീകരണം തേടി

Janmabhumi Online by Janmabhumi Online
Dec 8, 2023, 08:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ  ധനസ്ഥിതി  അപകടകരമാംവിധം കൈവിട്ടുപോയ നിലയിലാണെന്നത് കണക്കിലെടുത്തും, ഇക്കാര്യം ശരിവച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന്റെയും, 2020-21 വർഷത്തെ സിഎജി ഓഡിറ്റ് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരവസ്ഥ പ്രഖ്യാപിക്കാൻ രാഷ്‌ട്രപതിയോട് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള ഗവർണർക്ക് നിവേദനം.

പൊതുപ്രവർത്തകനും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ ചെയർമാനുമായ ആർ.എസ് ശശികുമാറാണ് ഗവർ ണർക്ക് നേരിട്ട് നിവേദനം നൽകിയത്. സംസ്ഥാനസർക്കാരിന്റെ തകർന്നടിഞ്ഞ ധനസ്ഥിതിയുടെ ഗൗരവം ഉൾക്കൊണ്ട് അടിയന്തിര നടപടി ആവശ്യപെട്ടുള്ള നിവേദനം ഗവർണർക്ക് ലഭിക്കുന്നത്  ഇത് ആദ്യമായാണ്. ഹൈക്കോടതി ഉത്തരവിന്റെയും ചീഫ് സെക്രട്ടറി കോടതിയിൽ സമർപ്പിച്ച സത്യവാഗ്മൂലത്തിന്റെയും പകർപ്പുകൾ കൂടി നിവേദനത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

ഗവർണർ സംസ്ഥാന ചീഫ് സെക്രട്ടറിയോട് അടിയന്തിരമായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരിക്കുക യാണ്. നിവേദനത്തിന്റെ പകർപ്പും ചീഫ് സെക്രട്ടറിക്ക് അയ ച്ചുകൊടുത്തിട്ടുണ്ട്.സംസ്ഥാന സർക്കാരിന് അനുവദിച്ചിട്ടുള്ള വായ്പ പരിധി കവിഞ്ഞതായും, താഴെപ്പറയുന്ന സാമ്പത്തിക ബാധ്യതകൾ സർക്കാരിന് മുഖ്യമായി ഉള്ളതായും നിവേദനത്തിൽ പറയുന്നു.

കേരള സിവിൽ സപ്ലൈസ് കോർപ്പറേഷന് അത്യാവശ്യ സാധനങ്ങൾ നേരിട്ട് മേടിച്ചതിന്റെ പേരിൽ ആയിരം കോടി രൂപയുടെയും, ധാന്യങ്ങൾ സമാഹരിച്ച പേരിൽ 4000കോടി രൂപയുടെയും ബാധ്യതയുണ്ട്.

സർക്കാരിനുവേണ്ടി വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത സർക്കാർ കോൺട്രാക്ടർമാർക്ക് 16,000 കോടി രൂപ കുടിശിക ഇനത്തിൽ നൽകാനുണ്ട്.

യൂണിവേഴ്സിറ്റി കോളേജ് അധ്യാപകരുടെ 2018 മുതലുള്ള യുജിസി ശമ്പള കുടിശ്ശികയും ഡിഎയും ഇനത്തിൽ 1500 കോടി രൂപ നൽകാനുണ്ട്.

വിവിധ ഇനം ക്ഷേമ പെൻഷനുകൾ മാസങ്ങളോളം കുടിശികയായത് വയോജനങ്ങളെ ദുരിതത്തിലാക്കി. ഇന്ധന സെസ് ഏർപ്പെടുത്തിയത് ഈ ആവശ്യത്തിനായിരുന്നു.

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2019 ലെ ശമ്പള പരിഷ്ക്കരണ കുടിശ്ശികയും ഡിഎ യുമടക്കം 24000 കോടി രൂപയുടെ കുടുശിക നൽകാനുണ്ട്.

കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ കഴിയുന്നില്ല. റിട്ടയർ ചെയ്യുന്നവരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു വച്ചിരിക്കുന്നു. ജീവനക്കാരുടെ പ്രതിമാസ പെൻഷൻ പോലും മാസങ്ങളായി നൽകുന്നില്ല.

സർക്കാർ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിൽ കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫൈനാൻസ് കോർപ്പറേഷൻ സമാഹ രിച്ച സ്ഥിര നിക്ഷേപങ്ങൾ കാലാവധി പൂർത്തിയായിട്ടും മടക്കി ലഭിക്കാത്തത് മൂലം നിക്ഷേപകർ കോടതിയെ സമീപിച്ചിരിക്കുകയാണ്.

പണം മടക്കി കൊടുക്കുവാൻ ഹൈക്കോടതി ഉത്തരവ് നൽകിയിട്ടും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിനിധിയിലാ ണെന്നും കെഎസ്ആർടിസിക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാൻ സാധിക്കില്ലെന്നുമുള്ള വിവരം രേഖാമൂലം കോടതിയെ അറിയിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭീതിജനകമാണെന്നും ഭരണഘടന അനുശാസിക്കുന്ന പ്രകാരം സംസ്ഥാന ഭരണം നിർവഹിക്കുവാൻ കഴിയാത്ത നിസ്സഹായ സ്ഥയാണെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം ഹൈ ക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റെക്കോർഡ് ചെയ്തിരിക്കുകയാണ്.

KSEB, വാട്ടർ അതോറിട്ടി തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു വച്ചിരിക്കുന്നു. സ്കൂളുകളിലെ ഉച്ച ഭക്ഷണവിതരണവും താറുമാറായി.
സംസ്ഥാനസർക്കാരിന് ലഭിക്കേണ്ട നിയമ പ്രകാരമുള്ള കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കുന്നുവെങ്കിലും കേന്ദ്ര വിഹിതം ലഭ്യമാകാത്തതിന്റെ പേരിലാണ് സം സ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി എന്ന പ്രചരണം അടിസ്ഥാനരഹിതമാണ്.
. 2020 -21 ൽ പ്രതീക്ഷിച്ച ബഡ്ജറ്റ് വരുമാനം
32628 കോടി രൂപ ആണെങ്കിലും ലഭ്യമായത് 42628 കോടിയായിരുന്നു. സമാനമായി 2021- 222 വർഷം 44811 കോടിയായിരുന്നു പ്രതീക്ഷ എങ്കിലും
47837 കോടി രൂപ സംസ്ഥാനത്തിന് ലഭ്യമായിരുന്നു.ഇതിൽ നിന്നുതന്നെ കേന്ദ്ര വിഹിതം ലഭ്യമാകാത്തതാണ് സംസ്ഥാനത്തെ പ്രതിസന്ധിക്ക് കാരണമെന്ന വാദം വസ്തുതാവിരുദ്ധമാണ്.

മന്ത്രിസഭയുടെ ആ സൂത്രണമില്ലാത്ത  ധനകാര്യ മാനേജ്മെന്റും, സംസ്ഥാനത്തിന് ലഭിക്കേണ്ട റവന്യൂ വരുമാനം പിരി ച്ചെടുക്കുന്നതിലെ വീഴ്ചയും,ധൂർത്തും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതായി സിഎജി റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനം ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ രാഷ്‌ട്രീയ നേട്ടങ്ങൾക്ക്  മാത്രമായി സംസ്ഥാന സർക്കാർ കേരളീയം, നവ കേരള സദസ്സ് തുടങ്ങിയ പരിപാടികൾക്ക് കോടികൾ ചെലവിടുകയാണ്

ഭരണഘടനാ വ്യവസ്ഥ പ്രകാരം ഫിനാൻഷ്യൽ ഓഡിറ്റ് റിപ്പോർട്ട് എല്ലാവർഷവും നിയമസഭയിൽ സമർപ്പിക്കേണ്ടതായുണ്ട്. 21- 22ലെ റിപ്പോർട്ട് 2022 മെയിൽ ലഭ്യമായെങ്കിലും, നിയമസഭയിൽ സമർപ്പിക്കാൻ വൈകുന്നത് ബോധപൂർവമാണ്

സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിർത്തലാക്കിയെങ്കിലും രണ്ടര വർഷം ഒരു മന്ത്രിയുടെ കീഴിൽ ജോലി ചെയ്യുന്നവർക്ക് പെൻഷൻ നൽകുന്നത് കോടിക്കണക്കിനു രൂപയുടെ അധികം ബാധ്യത സംസ്ഥാന ഖജനാവിൽ ഉണ്ടാകുന്നുണ്ട്.

കോളേജുകളിൽ കൃത്യമായ അധ്യായനം നടക്കാത്തതിന്റെ പേരിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഉപരി പഠനത്തിനായി അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പലായനം ചെയ്യുകയാണ്.

ഈ നില തുടർന്നാൽ  സംസ്ഥാനതാല്പര്യങ്ങളിലുപരി സ്വകാര്യ താൽപ്പര്യങ്ങളിൽ വ്യാപൃതരായിരിക്കുന്ന മന്ത്രിമാരുടെ പിടിപ്പുകേടുമൂലം ജനജീവിതം ദുസ്സഹമാവുമ്പോൾ ജീവിക്കുന്നതിന് വേണ്ടി ജനങ്ങളിൽ അക്രമവും കുറ്റവാസനയും ഏറാ നുള്ള സാധ്യത കണക്കിലെടുത്ത്  ഭരണഘടനയുടെ  ആർട്ടിക്കിൾ 360(1) പ്രകാരം സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാൻ ബഹുമാനപ്പെട്ട രാഷ്‌ട്രപതിയോട് ശുപാർശ ചെയ്യണമെന്നാണ്  ഗവർണർക്ക് സമർപ്പിച്ച നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുള്ളത്.

Tags: Arif Mohammad KhanFinancial emergency
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദ്യ ദിനം തന്നെ സര്‍ക്കാരിനെ തിരുത്തി: ആരീഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരെ സ്ഥലം മാറ്റി സര്‍ക്കാര്‍, തിരിച്ചെടുത്ത് ആര്‍ലേകര്‍

Samskriti

ശിവഗിരി തീര്‍ത്ഥാടനം: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറും ,  സര്‍വ്വമതസമ്മേളനം ആരിഫ് മുഹമ്മദ് ഖാനും ഉദ്ഘാടനം ചെയ്യും

Education

ഗവര്‍ണറുടെ സര്‍വ്വകലാശാല സന്ദര്‍ശനം: എം.സ്വരാജിന്റെ നേതൃത്വത്തില്‍ വെല്ലുവിളി; വേദാന്ത പഠനകേന്ദ്രം അടിച്ചുതകര്‍ത്തു

Kerala

സംസ്‌കൃത സെമിനാര്‍: ഇടത് എതിര്‍പ്പ് അവഗണിച്ച് ഗവര്‍ണര്‍ കേരള സര്‍വകലാശാലാ ആസ്ഥാനത്ത് എത്തും

Kerala

ഫോണ്‍ ചോര്‍ത്തലും ക്രിമിനല്‍ ബന്ധവും; സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ അടിയന്തരമായി അറിയിക്കാന്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ കത്ത്

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies