ബെംഗളൂരു: ഭാരതം ആഭ്യന്തരമായി വികസിപ്പിച്ച് നിര്‍മിക്കുന്ന, ലോകത്തേറ്റവും ഭാരം കുറഞ്ഞ ലഘുയുദ്ധവിമാനമായ തേജസിന് ഡിമാന്‍ഡേറുന്നു. ഈജിപ്തും നൈജീരിയയും ഫിലിപ്പൈന്‍സും അര്‍ജന്റീനയും തേജസ് വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സ് ലിമിറ്റഡ് സിഎംഡി സി.ബി. അനന്തകൃഷ്ണന് വെളിപ്പെടുത്തി, ഇവരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അര്‍ജന്റീനയ്ക്ക് വിമാനങ്ങള്‍ വില്ക്കാന് ചില പ്രശ്നങ്ങളുണ്ട്. വിമാനത്തിന്റെ ചില ഘടകഭാഗങ്ങള്‍ ബ്രിട്ടനില്‍ നിന്നാണ് വാങ്ങുന്നത്. 82ലെ ഫോക്ക്ലാന്‍ഡ് യുദ്ധ ശേഷം, അര്‍ജന്റീനയ്ക്ക് ബ്രിട്ടന് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതെങ്ങനെ മറികടക്കുമെന്ന് ആലോചിക്കണം, അദ്ദേഹം പറഞ്ഞു.
ജൂലൈയില്‍ അര്‍ജന്റൈന്‍ പ്രതിരോധ മന്ത്രി ഭാരതം സന്ദര്‍ശിച്ച സമയത്ത് എച്ച്എഎല്‍ ഫാക്ടറിയിലും എത്തിയിരുന്നു. അവരുടെ കോപ്ടറുകള്‍ക്ക് സ്പെയര്‍ പാര്‍ട്ടുകള്‍ നല്‍കാനുള്ള കരാറില്‍ ഒപ്പിട്ടിട്ടുമുണ്ട്. 375 മില്ല്യന്‍ ഡോളറിന് ഭാരതത്തില്‍ നിന്ന് ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങാനുള്ള കരാറില്‍ ഫിലിപ്പൈന്‍സ് ഒപ്പിട്ടിട്ടുണ്ട്. മാത്രമല്ല ഭാരതവും ഫിലിപ്പൈന്‍സുമായുള്ള പ്രതിരോധ സഹകരണം മോദി ഭരണത്തില്‍ കൂടുതല്‍ ശക്തമാകുകയുമാണ്.
ഇപ്പോള്‍ വ്യോമസേനയുടെ പക്കല്‍ 40 തേജസ് വിമാനങ്ങളാണ് ഉള്ളത്. 83 എണ്ണം കൂടി നിര്‍മിക്കാന്‍ സേന എച്ച് എഎല്ലിന് 48,000 കോടി രൂപയുടെ കരാര്‍ നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ 97 എണ്ണം കൂടി വാങ്ങാന്‍ പ്രതിരോധമന്ത്രാലയം ഏതാനും ദിവസം മുന്‍പ് സൈന്യത്തിന് അനുമതി നല്‍കിയരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വ്യോമസേനയുടെ സേനയുടെ പക്കല്‍ 200 ലേറെ തേജസ് യുദ്ധവിമാങ്ങള്‍ ഉണ്ടാകും. ക്രമേണ മിഗ് വിമാനങ്ങള്‍ ഒഴിവാക്കി അവയ്ക്കു പകരം തേജസ് മാത്രമുള്ള സ്ക്വാഡ്രണുകള്‍ രൂപീകരിക്കാനാണ് കേന്ദ്ര പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: