ടെല്‍അവീവ്: ഗാസ മുനമ്പിലെ ആക്രമണത്തില്‍ ഹമാസിന്റെ ബറ്റാലിയന് കമാന്‍ഡര്‍മാരില്‍ പകുതിയോളം പേരെയും സൈന്യം വധിച്ചെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് ബന്ദികളാക്കിയവരുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിനെ ഇല്ലാതാക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. എന്നാല്‍, ഇപ്പോള്‍ ഇസ്രായേല്‍ ഹമാസിനെ നശിപ്പിക്കുകയാണ്. ഇനിയൊരിക്കലും ഗാസ ഇസ്രായേലിന് ഭീഷണിയാകില്ല. ഭീകരതയെ പിന്തുണയ്ക്കാനോ സാമ്പത്തികമായി സഹായിക്കാനോ ഭീകരത പഠിപ്പിക്കാനോ ഒരാളും ഉണ്ടാകില്ലെന്നും നെതന്യാഹു പറഞ്ഞു. ചൊവ്വാഴ്ച ഹമാസിന്റെ മുതിര്‍ന്ന നേതാക്കളില്‍ 11 പേരുടെ ചിത്രം ഇസ്രായേല്‍ പുറത്തു വിട്ടിരുന്നു. ഇവരില്‍ അഞ്ച് പേരെ വധിച്ചു. ഗാസയിലെ തുരങ്കങ്ങളിലാണ് ഇവരുള്ളതെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.
അതേ സമയം, ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതികളുടെ ആക്രമണത്തില്‍ ഇസ്രായേല്‍ സൈന്യം പ്രതികരിക്കരുതെന്ന് അമേരിക്ക ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഹൂതികള്‍ നടത്തുന്ന ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ ഇസ്രായേല്‍ ചെറുക്കേണ്ടതില്ല. ഹൂതികളെ നേരിടാന്‍ അമേരിക്കന്‍ സൈന്യത്തെ അനുവദിക്കണം. പ്രദേശത്ത് അമേരിക്ക യുദ്ധക്കപ്പലുകളും മറ്റും വിന്യസിച്ചിട്ടുണ്ട്. ഹൂതികളുടെ നിരവധി മിസൈലുകളെ തടയുന്നുമുണ്ടെന്ന് അമേരിക്ക ഇസ്രായേലിനെ അറിയിച്ചതായി വാള് സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂതികളുടെ ആക്രമണത്തില്‍ ഇസ്രായേല്‍ പ്രതികരിച്ചാല്‍ നിലവിലെ സ്ഥിതി വഷളാവുമെന്ന ആശങ്കയാണ് അമേരിക്കയുടെ ആവശ്യത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം, ലോകരാജ്യങ്ങളും വിവിധ സംഘടനകളും ഗാസയിലേക്കെത്തിക്കുന്ന സഹായങ്ങള്‍ ഹമാസ് തട്ടിയെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഗാസ സ്വദേശിയായ ഒരു സ്ത്രീ അല്‍ ജസീറ ചാനലില്‍ നല്കിയ പ്രതികരണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഗാസയിലേക്ക് നിരവധി സഹായങ്ങള്‍ എത്തുന്നുണ്ട്. പക്ഷേ എല്ലാം തുരങ്കങ്ങളിലേക്ക് പോവുകയാണ്. എല്ലാ ജനങ്ങളിലേക്കും ഇതെത്തുന്നില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: