ന്യൂദല്‍ഹി: ഖത്തറില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍നാവികരുമായും ഭാരത അംബാസഡര്‍ സംസാരിച്ചതായി വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി. ഡിസംബര്‍ മൂന്നിനാണ് അവരെ കാണുന്നതിനും സംസാരിക്കുന്നതിനുമുള്ള അനുമതി ലഭിച്ചതെന്ന് അദ്ദേഹം അറിയിച്ചു. ഒക്ടോബര്‍ ഏഴിനാണ് എട്ടുപേര്‍ക്കും ഖത്തര്‍ കോടതി വധശിക്ഷ വിധിച്ചത്.
നാവികരുടെ കുടുംബങ്ങളുടേതായി ഭാരതം നല്കിയ അപ്പീലുകളില്‍ ഇതുവരെ രണ്ട് വിചാരണകള്‍ നടന്നു. കേസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നിയമപരമായ എല്ലാ സഹായങ്ങളും കോണ്‍സുലേറ്റ് നല്കുന്നുണ്ട്. ജയിലില്‍ കഴിയുന്ന എട്ടു പേരെയും കാണാന്‍ അംബാസഡര്‍ക്ക് ഡിസംബര്‍ മൂന്നിന് അനുമതി ലഭിച്ചു. ഇതൊരു സങ്കീര്‍ണമായ വിഷയമാണ്. കഴിയാവുന്നതെല്ലാം ചെയ്യും, അരിന്ദം ബാഗ്ചി മാധ്യമങ്ങളോട് പറഞ്ഞു. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവരും ഇന്നലെ അപ്പീല്‍ നല്കി.
യുഎഇയിലെ കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുമുണ്ട്. ഒക്‌ടോബര്‍ 26നാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: