ന്യൂയോര്‍ക്ക്:ഗാസയില്‍ മാനുഷികപരമായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഒരു ദുരന്തം ഒഴിവാക്കാന്‍ സുരക്ഷാ സമിതി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഗാസ യുദ്ധം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നിലവിലുള്ള ഭീഷണികള്‍ വര്‍ദ്ധിപ്പിക്കുമെന്ന് സുരക്ഷാ സമിതിക്ക് അയച്ച കത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്കി. യുഎന്‍ ചാര്‍ട്ടറിലെ അനുച്ഛേദം 99, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് ഭീഷണിയായേക്കാവുന്ന ഏത് കാര്യവും സുരക്ഷാ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ അനുവദിക്കുന്ന സംവിധാനം അദ്ദേഹം ഉപയോഗിച്ചു. 1971 ന് ശേഷം ആദ്യമായാണ് സെക്രട്ടറി ജനറലിന്റെ ഓഫീസ് ഈ സംവിധാനം ഉപയോഗിക്കുന്നത്.
രോഗം പടരുന്നതിനും കുടിയൊഴിപ്പിക്കലിനും സാധ്യതയുള്ള ഗാസയില്‍ ആസന്നമായ മാനുഷിക ദുരന്തത്തെക്കുറിച്ചും ഗുട്ടെറസ് മുന്നറിയിപ്പ് നല്കി. എട്ടാഴ്ചയിലേറെ നീണ്ട പോരാട്ടം ഇസ്രയേലിലും പലസ്തീന് പ്രദേശത്തുടനീളവും മനുഷ്യ ദുരിതം സൃഷ്ടിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: