രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി തന്റെ അയൽവാസികൾക്ക് വള്ളത്തിലെത്തി രാത്രിയിലേക്കുള്ള ഭക്ഷണവും മെഴുക് തിരികളും നൽകുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലടക്കം ശ്രദ്ധ നേടുകയാണ്. സംഭവത്തെ കുറിച്ച് കലാമാസ്റ്റർ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ. ‘എന്റെ വീടും എന്റെ അയൽപക്കവും വെള്ളപ്പൊക്കത്തിൽ മുങ്ങി,
അവിടെ താമസിക്കുന്ന ധാരാളം ആളുകൾക്ക് ഭക്ഷണമോ വൈദ്യുതിയോ ഒന്നും ലഭ്യമല്ല. അതുകൊണ്ട് എല്ലാവർക്കും അത്താഴവും മെഴുകുതിരികളും നൽകാൻ വേണ്ടിയാണ് ഞാൻ എത്തിയത്.ഒപ്പം നിന്ന സുഹൃത്ത് ഗീതത്തിന് പ്രത്യേക നന്ദി, എല്ലാവർക്കും നൽകാനുള്ള ഭക്ഷണം അവരിൽ നിന്നാണ് ഞങ്ങൾക്ക് ലഭിച്ചത്.’ എന്നായിരുന്നു കലാമാസ്റ്ററുടെ കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക