കൊച്ചി: ലോകത്തില്‍ കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യം പോലെ അപകടകരമാണ് ഇ- വേസ്റ്റ് എന്ന ഇലട്രോണിക്-ഇലക്ട്രിക്കല്‍ മാലിന്യങ്ങളെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി.ജി. ശങ്കരന്. പരിസ്ഥിതി സംരക്ഷണ സമിതി എറണാകുളത്ത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംഘടിപ്പിച്ച ഏകദിന പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം.
പരിസ്ഥിതി നാശത്തെ കുറിച്ച് 2000 മുതലാണ് വികസിത രാജ്യങ്ങളുടെ കണ്ണ് തുറന്നതെന്നും കേരളത്തില്‍ നാം വൃക്ഷം നട്ടാല്‍ പോര സംരക്ഷിക്കുന്ന ശീലം വേണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ നിര്‍മാര്‍ജനം, മഴവെള്ള ശേഖരണം, തുണിസഞ്ചി നിര്‍മാണം എന്നിവ പോലെ എല്‍ഇഡി ബള്‍ബുകള്‍ മറ്റ് ഉത്പന്നങ്ങള്‍ പുനരുപയോഗിക്കുന്ന ശീലം പ്രചരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഔഷധ സസ്യ പ്രചാരകന് പുരുഷോത്തമ കമ്മത്ത് അധ്യക്ഷനായി. സെമിനാറില്‍ വൃക്ഷവൈദ്യന്‍ ഡോ.കെ. ബിനു, ഡോ. ഇന്ദുചൂഡന്, സുരേഷ് വനമിത്ര, അജിത് കുമാര്‍, ബിട്ടു ജോണ്‍, ആന്റോജി ചെല്ലാനം, കൃഷ്ണദാസ് മേനോന്, ഡോ.അഭിജിത് ഭട്ട്, കെ.പി. രാജേന്ദ്രന്, ടി.എസ്. നാരായണന്, ആനന്ദ് പള്ളുരുത്തി, സുനില്‍ കുമാര്‍ നടുവണ്ണൂര്‍, വിനോദ് കുമാര്‍ കോതമംഗലം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
പനങ്ങാട് ജിഎച്ച്എസ്എസ് സ്കൂള്‍, എളമക്കര ഭവന്‍സ് വിദ്യ മന്ദിരം, ശ്രീശ്രീ രവിശങ്കര്‍ വിദ്യാലയം, വടുതല ചിന്മയ വിദ്യാലയം, സരസ്വതി വിദ്യാനികേതന്‍, എംഎ കോളജ് കോതമംഗലം, തേവര സെക്രട്ട് ഹാര്‍ട്ട് കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സെമിനാറില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: