ന്യൂദല്‍ഹി: വ്യാഴാഴ്ച നടക്കുന്ന ശീതകാല സമ്മേളനത്തിന്റെ നാലാം ദിവസം പാര്‍ലമെന്റ് ചേരുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മുകശ്മീര്‍രിനെ സംബന്ധിച്ചുള്ള രണ്ട് ബില്ലുകളും രാജ്യസഭയില്‍ അവതരിപ്പിക്കും. ജമ്മു കശ്മീര്‍ സംവരണ (ഭേദഗതി) ബില്‍ 2023, ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍ 2023, എന്നിവയാണ് പാസാക്കുന്നതിനായി അവതരിപ്പിക്കുക. ബില്ലുകള്‍ ഇന്നലെ ലോക്‌സഭ പാസാക്കി.
കഴിഞ്ഞ 70 വര്‍ഷമായി നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കുന്നതാണ് ജമ്മുകശ്മീരുമായി ബന്ധപ്പെട്ട പുതിയ രണ്ടു ബില്ലുകളുമെന്ന് അഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകശ്മീര്‍ സംബന്ധിച്ച ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭീകരരുടെ ഭീഷണി മൂലം നാടുവിടേണ്ടിവന്നവര്‍ക്ക് നിയമസഭയില്‍ പ്രാതിനിധ്യം നല്കാനുള്ളതാണ് ജമ്മുകശ്മീര്‍ പുനസംഘടനാ ഭേദഗതി ബില്‍.
അനീതി നേരിട്ടവര്‍ക്ക്, അപമാനിക്കപ്പെട്ടവര്‍ക്ക്, അവഗണിക്കപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കുന്നതാണീ ബില്‍. ജമ്മുകശ്മീരില്‍ നിന്ന് ഭീകരത പൂര്‍ണമായും തുടച്ചുനീക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കശ്മീര്‍ പണ്ഡിറ്റുകള്‍ പലായനം ചെയ്യാന്‍ ഇടയായതിന്റെ ഉത്തരവാദിത്തം മുന്‍ സര്‍ക്കാരുകള്‍ക്കാണ്.
രാജ്യത്തെ ഒബിസി സമുദായങ്ങളുടെ പുരോഗതിക്ക് തടസമായത് കോണ്‍ഗ്രസാണ്. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച് പ്രധാനമന്ത്രി പദത്തില്‍ എത്തിയ നരേന്ദ്രമോദിക്ക് പാവപ്പെട്ടവരുടെയും പിന്നാക്കക്കാരുടെയും വേദനയറിയാം. അദ്ദേഹം പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പില്‍ മോദി വീണ്ടും അധികാരത്തില്‍ എത്തുമെന്ന് പറഞ്ഞ അമിത് ഷാ 2026 ഓടെ കശ്മീരില്‍ നിന്ന് ഭീകരപ്രവര്‍ത്തനം പൂര്‍ണമായും തുടച്ചുനീക്കുമെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: