തിരുവനന്തപുരം: നവകേരള സദസിനായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡില്‍ ദേശീയപതാകയെ അവഹേളിച്ചു. ഇടത് സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷന് കന്റോണ്‍മെന്റ് ഗേറ്റില്‍ സ്ഥാപിച്ച ഫ്ളക്സിലാണ് ദേശീയപതാകയെ അവഹേളിച്ചത്.
സെക്രട്ടേറിയറ്റിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അഭിവാദ്യം ചെയ്യുന്ന തരത്തിലുള്ളതാണ് കൂറ്റന്‍ ബോര്‍ഡ്. മന്ത്രിമാരുടെ ഫോട്ടോകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിനു മുകളിലുള്ള ദേശീയപതാകയും ഫ്ളക്സില്‍ കാണാം. ദേശീയപതാകയെ വികലമായി വരച്ചു. അതില്‍ അശോക ചക്രം ഇല്ല.
കണ്ടാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പാര്‍ട്ടി പതാകയെന്നേ തോന്നൂ. ദേശീയ പതാക പ്രദര്‍ശിപ്പിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളുടെ ലംഘനമാണ് സെക്രട്ടേറിയറ്റ് അസോസിയേഷന് നടത്തിയിരിക്കുന്നത്. കൂടാതെ സെക്രട്ടേറിയറ്റ് മതിലില്‍ മറ്റ് ഫ്ളക്സുകള്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ പ്രധാന ഗേറ്റായ കന്റോണ്‍മെന്റ് ഗേറ്റില്‍ തന്നെ ദേശീയപതാകയെ അവഹേളിച്ച ഫ്ളക്സ് സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: