കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്‌റ്റേഷൻ ആയ തൃപ്പൂണിത്തുറയിലേക്കുള്ള ട്രയൽ റൺ ഇന്ന് ആരംഭിക്കും. എസ്എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയാകും പരീക്ഷണ ഓട്ടം നടത്തുക. ഇന്ന് രാത്രിയാണ് സർവീസിന്റെ ഭാഗമായി പരീക്ഷണ ഓട്ടം.
എസ്എൻ ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷൻ വരെയുള്ള 1.18 കിലോമീറ്ററിന്റെ നിർമ്മാണ പ്രവർത്തനമാണ് അവസാന ഘട്ടത്തിലെത്തി നിൽക്കുന്നത്. സ്റ്റേഷനിലെ സിഗ്നൽ, വയഡക്റ്റ് എന്നിവയുടെ നിർമ്മാണവും പൂർത്തിയായി. സിഗ്നലിംഗ്, ടെലികോം, ട്രാൻസാക്ഷൻ ജോലികളും പൂർത്തിയായിട്ടുണ്ട്.
2022-ലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്റെ നിർമ്മാണം ആരംഭിക്കുന്നത്. ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുന്നത്. ജനുവരി ആദ്യവാരം സേഫ്റ്റി കമീഷണറുടെ പരിശോധന കൂടി നടത്തിയ ശേഷം. ജനുവരിയിൽ ആദ്യ സർവീസ് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: