Categories: Kerala

താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങി; ജാഗ്രതാ നിർദ്ദേശം

Published by

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങിയതായി സംശയം. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. താമരശ്ശേരി ചുരം ഒമ്പതാം വളവിന് താഴെയാണ് കടുവയെ കണ്ടത്. ലോറി ഡ്രൈവറാണ് കടുവയെ കണ്ടത്. ഇയാൾ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കടുവയുടെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. റോഡിന് കുറുകെ നടന്ന് കാട്ടിലേക്ക് പോകുന്ന കടുവയുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കടുവയെ കണ്ട വിവരം ലോറി ഡ്രൈവർ ട്രാഫിക് പോലീസിനെയാണ് വിവരം അറിയിച്ചത്. ട്രാഫിക് പോലീസ് ചിത്രീകരിച്ച ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സംഭവത്തിൽ വനംവകുപ്പെത്തി അന്വേഷണം ആരംഭിച്ചു. രാത്രിയാത്രയിലുൾപ്പെടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by