അബുദാബി : റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) സന്ദര്‍ശനത്തിനെത്തി. ഇതിന് ശേഷം സൗദി അറേബ്യയും അദ്ദേഹം സന്ദര്‍ശിക്കും.
ഗാസയിലെയും യുക്രൈനിലെയും യുദ്ധത്തെ കുറിച്ചും എണ്ണ ഉല്പാദനത്തെക്കുറിച്ചും പുടിന് യുഎഇ പ്രസിഡന്റുമായി ചര്‍ച്ച നടത്തുമെന്നാണ് കരുതുന്നത്.
യു എ ഇയില്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടി നടക്കുകയാണ്. എന്നാല്‍ പുടിന് ഉച്ചകോടിയില്‍ പങ്കെടുക്കുമോ എന്ന് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
യുക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ പുടിന് അപൂര്‍വമായേ റഷ്യ വിട്ടുപോയിട്ടുളളൂ. എന്നാല്‍ യുഎഇയോ സൗദി അറേബ്യയോ കോടതിയുടെ അധികാരപരിധി അംഗീകരിക്കുന്നില്ലെന്നാണ് ആരോപണം.
ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്സും സെപ്തംബറില്‍ ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിയും ഉള്‍പ്പെടെ അടുത്തിടെ നടന്ന മറ്റ് അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ നിന്നും പുടിന് വിട്ടുനിന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: