ന്യൂദല്‍ഹി: ഭരണ – പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്പോരിനിടയില്‍ ജമ്മു -കാശ്മീര്‍ പുനഃസംഘടനാ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. ജമ്മു കാശ്മീര്‍ നിയമസഭയിലെ ഒരു സീറ്റ് പാകിസ്ഥാന് അധിനിവേശ കാശ്മീരില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നവര്‍ക്കായി സംവരണം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
പാക് അധിവേശ കാശ്മീരുണ്ടായത് ജവഹര്‍ലാല്‍ നെഹ്റുവിന്റെ അബദ്ധമാണെന്ന് അമിത് ഷാ വിമര്‍ശിച്ചു. ബില്ല് ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ സഭയില്‍ അമിത് ഷാ യും കോണ്‍ഗ്സിന്‍രെ അധിര്‍ രഞ്ജന്‍ ചൗധരിയും തമ്മിലാണ് വാക്പോര് നടന്നത്. കാശ്മീരിലെ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പങ്കിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അധിര്‍ രഞ്ജന്‍ ചൗധരി വെല്ലുവിളിച്ചപ്പോള്‍ ഇത് അമിത് ഷാ ഏറ്റെടുക്കുകയായിരുന്നു.
ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. ചിലര്‍ക്ക് ജാതി രാഷ്ട്രീയം കളിക്കാനാണ് താത്പര്യം. മോദി സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കും. ജമ്മുകശ്മീരില്‍ 1.5 ലക്ഷത്തോളം പേരാണ് ഭീകരപ്രവര്‍ത്തനം മൂലം ദുരിതം അനുഭവിച്ചിരുന്നത്. ഭീകരപ്രവര്‍ത്തനം കാശ്മീരില്‍ വര്‍ധിച്ചപ്പോഴും കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിയില്ല. പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരില്‍ 2023 ന് ശേഷം ഒരു കല്ലേറും ഉണ്ടായിട്ടില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. അനുച്ഛേദം 370 നീക്കിയതോടെ ജമ്മു കശ്മീര്‍ സുരക്ഷിതമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: