മുംബൈ: എല്‍ഐസി അദാനി ഓഹരികളില്‍ നിക്ഷേപിച്ച തുക ഇരട്ടിയായി. 26329 കോടി രൂപയാണ് എല്‍ഐസി അദാനി ഓഹരികളില്‍ നിക്ഷേപിച്ചത്. ഈ തുക ബുധനാഴ്ച 56,629 കോടി രൂപയായി വര്‍ധിച്ചു. ഏകദേശം 30,300 കോടി രൂപയുടെ ലാഭമാണ് നേടിയത്.
വിവിധ അദാനി കമ്പനികളുടെ ഓഹരികളില്‍ എല്‍ഐസിയുടെ നിക്ഷേപം എങ്ങിനെയാണെന്ന് നോക്കാം(നിക്ഷേപം കോടികളില്‍):
ഹിന്‍ഡന്‍ബര്‍ഗ്, ഒസിസിആര്‍പി റിപ്പോര്‍ട്ടുകളുടെ പേരില്‍ അദാനിയെ ക്രൂശിക്കാന്‍ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതോടെയാണ് അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനികളുടെ ഓഹരിവിലകള്‍ കുതിച്ചുയര്‍ന്നത്. മറ്റ് ചില ഘടകങ്ങളും അദാനി ഓഹരികളുടെ വില ഉയരാന്‍ സഹായകരമായി. അതില്‍ ഒന്ന്, യുഎസിലെ ഒരു സാമ്പത്തിക ഏജന്‍സി അദാനിയ്‌ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കഴമ്പില്ലെന്ന് ഈയിടെ പ്രഖ്യാപിച്ചിരുന്നു. കടങ്ങള്‍ കൃത്യമായി തിരിച്ചടച്ചത്. ആസ്ത്രേല്യയിലെ ജിക്യുജി പാര്‍ട്നേഴ്സ് നടത്തിയ നിക്ഷേപം, അദാനിയ്‌ക്കെതിരെ സെബി (ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനം) നടത്തുന്ന അന്വേഷണത്തില്‍ സുപ്രീംകോടതി തൃപ്തി രേഖപ്പെടുത്തിയത്, ബിസിനസ് സംരംഭങ്ങളില്‍ പുതുതായി നിക്ഷേപിക്കാന്‍ ഏഴ് ലക്ഷം കോടി രൂപയുടെ മൂലധനശേഖരണം നടത്തുന്നത് ഇതെല്ലാം അദാനി ഓഹരികളെ വീണ്ടും ഓഹരി വിപണിയിലെ ചൂടപ്പമാക്കി മാറ്റി. ഇതോടെ അദാനി കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ച എല്‍ഐസിയുടെ മൂലധനം ഇരട്ടിയായി.
ഹിന്‍ഡന്‍ബര്‍ഗ് എന്ന അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനം അദാനി ഓഹരിവില പെരുപ്പിച്ചുകാണിക്കുന്നു, കമ്പനി കണക്കുകളില്‍ കൃത്രിമം കാണിക്കുന്നു, വിദേശത്തെ കള്ളപ്പണം അദാനി കമ്പനികളിലേക്കൊഴുകുന്നു എന്നെല്ലാം ആരോപണം ഉന്നയിച്ചതോടെ അദാനി കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞിരുന്നു. ഈ സമയത്ത്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ജയറാം രമേശും എല്‍ഐസിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. എല്‍ഐസി എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ പണം അദാനി ഓഹരികളില്‍ മുടക്കി പൊതുജനങ്ങളുടെ പണം ധൂര്‍ത്തടിക്കുന്നു എന്ന ആരോപണമാണ് ഇരുവരും ഉയര്‍ത്തിയത്. പൊടുന്നനെ അദാനി ഓഹരിവിലകള്‍ ഇടിഞ്ഞുതാഴ്ന്നതോടെ ജനങ്ങളെ പരിഭ്രാന്തരാക്കുകയായിരുന്നു രാഹുല്‍ ഗാന്ധിയുടെയും ജയറാം രമേശിന്റെയും ലക്ഷ്യം.
എന്നാലിപ്പോള്‍ അദാനി ഓഹരികളില്‍ നിക്ഷേപിച്ച എല്‍ഐസിയുടെ പണം ഭദ്രമാണെന്ന് മാത്രമല്ല, വന്‍ലാഭവും എല്‍ ഐസിയ്‌ക്ക് തിരിച്ചുകിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: