തിരുവനന്തപുരം: ഗവര്‍ണര്‍ സര്‍വകലാശാലകളെ തകര്‍ക്കുന്നുവെന്ന് കുറ്റപ്പെടുത്തി എസ്എഫ്‌ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ രാജ്ഭവന്റെ പ്രധാന കവാടത്തിലെത്തി.പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പഠിപ്പ് മുടക്ക് സമരം നടത്തുകയാണ് എസ് എഫ് ഐ.
സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കി മാറ്റാനാണ് ഗവര്‍ണറുടെ നീക്കമെന്ന് ആരോപിച്ചാണ് എസ്എഫ്‌ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം.തിരുവനന്തപുരത്തും കോഴിക്കോടും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയിലെ പരിപാടി കഴിഞ്ഞ് രാജ്ഭവനിലെത്തിയ ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.
കോഴിക്കോട് ആദായനികുതി ഓഫീസിലേക്കായിരുന്നു എസ് എഫ് ഐയുടെ മാര്‍ച്ച്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിന് പിന്നാലെ ഇവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: