Categories: Kerala

കനകക്കുന്നിലെ ചന്ദ്രോദയം; ശസാത്രത്തിൽ മുഴുകി രാവ്; ചന്ദ്രഗോളത്തിന്റെ വിസ്മയമറിയാൻ മ്യൂസിയം ഓഫ് ദ മൂൺ പ്രദർശനത്തിനെത്തിയത് നിരവധി പേർ

Published by

തിരുവനന്തപുരം: ജനുവരിയിൽ നടക്കാനിരിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ആമുഖമെന്ന നിലയിൽ സംഘടിപ്പിച്ച മ്യൂസിയം ഓഫ് ദ മൂൺ കാണാനെത്തിയത് വൻ ജനക്കൂട്ടം. ചന്ദ്രന്റെ നിരവധി ചിത്രങ്ങളടങ്ങിയ പ്രദർശനമാണ് മ്യൂസിയം ഓഫ് ദ മൂൺ. ചന്ദ്രോപഗ്രഹത്തിൽ നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.

അമേരിക്കയിലെ അസ്‌ട്രോണമി സയൻസ് സെന്ററിലാണ് ചിത്രം തയാറാക്കിയത്. ബ്രിട്ടീഷുകാരനായ ലൂക്ക് ജെറം സജ്ജമാക്കിയ വലിയ ചന്ദ്രമാതൃകയുടെ പ്രദർശനം മന്ത്രി കെഎൻ ബാലഗോപാൽ ഇന്നലെ ഉദ്ഘാടനം നിർവഹിച്ചു. ചന്ദ്ര ഗോളത്തിലെ ഓരോ സെന്റീമീറ്ററിലും കാണാനാകുക അഞ്ച് കിലോമീറ്റർ ചന്ദ്രോപരിതലമാണ്.

ഭൂമിയിൽ നിന്നും മനുഷ്യന് പരന്ന തളികയ്‌ക്ക് സമാനമായ ചന്ദ്രന്റെ ഒരു ഭാഗം മാത്രമാണ് കാണാനാകുക. എന്നാൽ ഒരിക്കലും കാണാൻ സാധിക്കാത്ത ചന്ദ്രന്റ മറുപുറം ഉൾപ്പെടെ ഗോള രൂപത്തിൽ ഇവിടെ തൊട്ടടുത്ത് നിന്ന് കാണാവുന്നതാണ്. ഏഴ് മീറ്റർ വ്യാസമുള്ള ചന്ദ്രഗോളം പ്രകാശിക്കുന്ന ചന്ദ്രൻ കൺമുന്നിൽ നിൽക്കുന്ന അനുഭൂതിയാണ് നൽകുന്നത്.

നീണ്ട ഇരുപത് വർഷത്തെ പ്രയ്ത്‌നമാണ് ലൂക് ജെറം കനകക്കുന്നിൽ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ആദ്യത്തേതും രാജ്യത്തെ രണ്ടാമത്തെയും പ്രദർശനമാണ് കനകക്കുന്നിൽ യാഥാർത്ഥ്യമായിരിക്കുന്നത്. മൂന്ന് നില കെട്ടിടത്തിന്റെ ഉയരത്തിൽ 23 അടി വ്യാസമുള്ള ഇൻസ്റ്റലേഷൻ ചന്ദ്രനെ അടുത്തറിയാൻ സഹായിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by