സിപിഎം അണികൾ പോലും പങ്കെടുക്കാൻ ആഗ്രഹിക്കാത്ത നവകേരള സദസിൽ ഭീഷണിയും വാഗ്ദാനവുമായി തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ പ്രവർത്തകരെയും നിർബന്ധപൂർവ്വം പങ്കെടുപ്പിക്കുന്ന രാഷ്‌ട്രീയ പാപ്പരത്തം ഉപേക്ഷിക്കാൻ സിപിഎം തയ്യാറാകണം
കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച തൊഴിൽ ദിനങ്ങളിലും കൂടുതൽ തൊഴിൽ ദിനങ്ങളും വേതനവും തൊഴിൽ ഉറപ്പ് തൊഴിലാളികൾക്ക് വാഗ്ദാനം ചെയ്ത് അപേക്ഷകൾ എഴുതി നിർബന്ധപൂർവ്വം നവകേരളാ സദസിൽ പങ്കെടുപ്പിച്ച് ആളെകൂട്ടുന്ന തരം താണ രാഷ്‌ട്രീയ നാടകമാണ് സിപിഎം നേതൃത്വം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
സംസ്ഥാനത്തെ നിരവധി തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ പ്രവർത്തകരെയും ഹരിത കർമ്മ സേന അംഗംങ്ങളെയും ഇത്തരത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരുപാടിയിൽ പങ്കെടുപ്പിക്കുന്നതിനായി ഇടതുപക്ഷ പ്രവർത്തകർ ഉപകരണങ്ങളാക്കി മാറ്റുകയാണ്.
അക്ഷരാർത്ഥത്തിൽ സ്വന്തം അണികൾ പോലും പങ്കെടുക്കാൻ ആഗ്രഹിക്കാത്ത പിണറായി വിജയന്റെ നവകേരള യാത്രയിൽ നിർധനരും സാധാരണക്കാരുമായ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതാവസ്ഥയെ ചൂഷണം ചെയ്ത് പാർട്ടി പരുപാടിയിൽ പങ്കെടുപ്പിക്കുകയാണ്. നേരിട്ട് പരാതി സ്വീകരിക്കുകയോ തീർപ്പാക്കുകയോ നവകേരള സദസിൽ ചെയ്യുന്നില്ലെന്നു മാത്രമല്ല പരാതികൾ സ്വീകരിക്കാൻ പ്രത്യേകം കൗണ്ടറുകളും സജ്ജീകരിച്ചിരിക്കുന്നു.
അടുത്തുള്ള അക്ഷയ സെന്ററുകളിൽ കൊടുത്തു പരിഹാരം കണ്ടെത്താനാകുന്ന സാഹചര്യം ഉള്ളപ്പോഴാണ് സിപിഎം അണികൾ നേരിട്ട് അപേക്ഷ നൽകാം എന്ന വ്യാജേന സാധാരണക്കാരെ സ്വാധീനിച്ച് ഇത്തരത്തിൽ നവകേരള സദസിൽ പങ്കെടുപ്പിക്കുന്നത്.
ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന് എന്ന് പറഞ്ഞു അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലടക്കം ഫയലുകൾ കെട്ടിക്കിടക്കുന്ന കാഴ്‌ച്ചയാണ് കാണാൻ സാധിക്കുന്നത്.
ക്ഷേമ പെൻഷൻ കുടിശികയും തൊഴിൽ ഉറപ്പ് തൊഴിലാളികൾക്ക് മാസങ്ങളുടെ വേതനവും കൊടുക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് രേഖകളുടെ അടിസ്ഥാനത്തിൽ നവകേരള സദസിൽ വ്യക്തമാകാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണം.
കോടികൾ ചിലവഴിച്ച് സർക്കാർ പരുപാടിയെന്ന വ്യാജേന സിപിഎം നടത്തുന്ന നവകേരള സദസ് എന്ന ഇലക്ഷൻ പ്രചാരണം ഇത് കടക്കെണിയിലായ സംസ്ഥാനത്തെ ആയിരക്കണക്കിന് കർഷകരോടും തൊഴിൽ ഉറപ്പ് തൊഴിലാളികളോടും വയോജനങ്ങളോടുമുള്ള വെല്ലുവിളിയാണ്.
സർക്കാർ ഖജനാവിൽ നിന്ന് പി ആർ വർക്കിന് കോടികൾ ചിലവിടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറഞ്ഞു നവകേരള സദസ് എന്ന സിപിഎം രാഷ്‌ട്രീയ നാടകം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുകയാണ്.
എൻ. ഹരി
ബിജെപി മധ്യമേഖലാ പ്രസിഡന്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: