വിജയവാഡ: മിഗചോം ചുഴലിക്കാറ്റ് ആന്ധ്രപ്രദേശിലെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ ബാപട്ലയ്‌ക്ക് സമീപം കര തൊട്ടു. ഓങ്കോളില്‍ നിന്ന് 20 കിലോമീറ്റര്‍ കിഴക്കും ആന്ധ്രാപ്രദേശിലെ ബാപട്ലയില്‍ നിന്ന് 50 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറുമായാണ് ചുഴലിക്കാറ്റ് നിലവില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.
ചുഴലിക്കാറ്റ് തീരത്ത് കൂടി ബാപട്ലയിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. ബപട്ല, പ്രകാശം, പല്‍നാട്, ഗുണ്ടൂര്‍, കൃഷ്ണ, എന്‍ടിആര്‍, ഏലൂര്‍ എന്നിവിടങ്ങളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ആന്ധ്രയിലെ നെല്ലൂര്‍, തിരുപ്പതി ജില്ലകളില്‍ മഴ ക്രമേണ കുറയുന്ന പ്രവണതയാണ്. ചെന്നൈ, തിരുപ്പതി, വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ പുറപ്പെടലും വരവും നിയന്ത്രിച്ചു.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ഉന്നതതല യോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ നല്‍കി.
നെല്ലൂര്‍, തിരുപ്പതി ജില്ലകളില്‍ തടസപ്പെട്ട വൈദ്യുതി, റോഡ് ബന്ധം പുനഃസ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്.സംസ്ഥാനത്തെ 211 ചുഴലിക്കാറ്റ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് 9500 പേരെ മാറ്റിപ്പാര്‍പ്പിച്ചു.ദുരിതാശ്വാസ സാമഗ്രികളും , അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മെഡിക്കല്‍ ടീമുകളുമായി നാവികസേനയുടെ അഞ്ച് കപ്പലുകളും സജ്ജമായിട്ടുണ്ട്.
അതേസമയം, ചെന്നൈയില്‍ മഴ മാറിയെങ്കിലും വെളളക്കെട്ട് തുടരുകയാണ്.
Air Force Station, Tambaram carried out Humanitarian Assistance and Disaster Relief operations in the areas affected by the #CycloneMichaung #Chennai today evening . 500 packets of relief material were dropped in the general area of Adyar and close to Harbour. @IAF_MCC pic.twitter.com/dOSHR2rCAZ
— Defence PRO Chennai (@Def_PRO_Chennai) December 5, 2023
കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആകാശമാര്‍ഗ്ഗം വ്യോമസേന ഹെലികോപ്റ്ററില്‍ ദുരിതാശ്വാസ വസ്തുക്കള്‍ എത്തിച്ചു നല്‍കി. ചില ട്രെയിന്‍ സര്‍വീസുകള്‍ പുനസ്ഥാപിച്ചു.
ചെന്നൈ, തിരുവളളൂര്‍, കാഞ്ചിപുരം, ചെങ്കല്‍പെട്ട് ജില്ലകളില്‍ ബുധനാഴ്ചയും അവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: