തിരുവനന്തപുരം: പിജി വിദ്യാർത്ഥിനി യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് പുത്തൂർ നാസ് മൻസിലിൽ ഷഹാനയെയാണ്മ രിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പിജി വിദ്യാർത്ഥിനിയാണ് ഷഹാന.
തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് അപ്പാർട്ട്മെന്റിലെ മുറിയിൽ നിന്നും ഷഹാനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ ഒരു കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: